fbwpx
ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനാണ് കോൺഗ്രസിൻ്റെയും ഇന്ത്യാ മുന്നണിയുടെയും മുൻഗണന: രാഹുൽ ഗാന്ധി
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Aug, 2024 05:46 AM

രാജ്യം മുഴുവൻ റിമോട്ട് കൺട്രോളിലാക്കി മുന്നോട്ട് പോകാനാണ് ബിജെപിയുടെ ശ്രമം

NATIONAL

ജമ്മുവിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും


ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനാണ് കോൺഗ്രസിൻ്റെയും ഇന്ത്യാ മുന്നണിയുടെയും മുൻഗണനയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യം മുഴുവൻ റിമോട്ട് കൺട്രോളിലാക്കി മുന്നോട്ട് പോകാനാണ് ബിജെപിയുടെ ശ്രമം. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ശൈലികളുണ്ട്. ഈ സംസ്കാരങ്ങളും ചരിത്രവും ഭാഷകളും സംരക്ഷിക്കപ്പെടണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18ന് നടക്കാനിരിക്കെയാണ്‌ രാഹുലിന്റെ പ്രതികരണം.

അതേസമയം, ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം 15 സീറ്റുകളിൽ മത്സരിക്കും. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. 2024 സെപ്റ്റംബർ 30നുള്ളിൽ കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് നയിച്ചത്.

ALSO READ: ഒരു ദശാബ്ദത്തിനുശേഷം ജമ്മു കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉന്നയിക്കപ്പെട്ട അതേ പ്രശ്നങ്ങൾ തന്നെയായിരിക്കും ഇക്കുറിയും ചർച്ചയാകുക. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക, ബിജെപിയുടെ നയങ്ങളേയും സ്വാധീനത്തേയും ചെറുക്കാനുള്ള തന്ത്രങ്ങൾ എന്നിവ സുപ്രധാന വിഷയമായി തുടരും. പിഡിപിയും നാഷണൽ കോൺഫറൻസും തമ്മിലോ, പിഡിപിയും നാഷണൽ കോൺഫറൻസും കോൺഗ്രസും ചേർന്നോ വലിയൊരു സഖ്യം ഉണ്ടാക്കിയേക്കാമെന്നും നിരീക്ഷകർ പറയുന്നു.

ഒരു ദശാബ്ദത്തിന് ശേഷം ജമ്മു കശ്മീർ ജനത പോളിങ് ബൂത്തിലെത്തുമ്പോൾ രാജ്യം ഒന്നടങ്കം ഉറ്റുനോക്കുകയാണ്. 2014ലാണ് ജമ്മു കശ്മീർ ജനത അവസാനമായി സമ്മതിദാനാവകാശം വിനിയോഗിച്ചത്. പത്ത് വർഷങ്ങൾക്കിപ്പുറം വീണ്ടും ജനവിധി തേടുമ്പോൾ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയെന്ന ആവശ്യത്തിൽ കുറഞ്ഞതൊന്നും കശ്മീർ പ്രതീക്ഷിക്കുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ആ ആവശ്യം കശ്മീർ ജനത ഉയർത്തിപിടിക്കുമെന്നാണ് വിലയിരുത്തലുകൾ.


KERALA
സിപിഎമ്മിന് തലവേദനയാകുന്ന ബ്രഹ്‌മഗിരി; പൊതുനന്മയ്ക്ക് തുടങ്ങിയ പ്രസ്ഥാനം പേരു ദോഷമുണ്ടാക്കി; സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
Also Read
user
Share This

Popular

KERALA
KERALA
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല