2021 മുതൽ അബി ശ്രീരാജ് യുവതിയെ പീഡിപ്പിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പഞ്ചായത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ കേസ്. തിരുവനന്തപുരം നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബി ശ്രീരാജിനെതിരെയാണ് യുവതി ബലാത്സംഗ പരാതി നൽകിയത്.
സംഭവത്തിൽ അബി ശ്രീരാജിനെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തു. 2021 മുതൽ അബി ശ്രീരാജ് യുവതിയെ പീഡിപ്പിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്നും എഫ്.ഐ.ആറിൽ പറയുന്നു.