fbwpx
സ്കൂളുകൾക്ക് പിന്നാലെ റിസർവ് ബാങ്കിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശമെത്തിയത് റഷ്യൻ ഭാഷയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Dec, 2024 11:23 AM

ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇ-മെയിൽ അഡ്രസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്

NATIONAL


ഡൽഹിയിൽ സ്കൂളുകൾക്ക് പിന്നാലെ റിസർവ് ബാങ്കിനും ബോംബ് ഭീഷണി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇ-മെയിൽ അഡ്രസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിൽ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. സഞ്ജയ് മൽഹോത്ര 26ആമത് റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്.


ALSO READ: ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ സ്‌കൂള്‍ വളപ്പിലുണ്ടെന്ന് സന്ദേശം


സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാ രമാബായി അംബേദ്കർ മാർഗ് പൊലീസ് സ്റ്റേഷനിൽ പ്രതിയായ അജ്ഞാതൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനങ്ങൾക്കും സ്കൂളുകൾക്കും വ്യാപകമായി ബോംബ് ഭീഷണി ലഭിച്ചതിൽ എൻഐഎ അന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് ആർബിഐ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി ലഭിച്ചത്.


ALSO READ: രാഷ്ട്രീയ സംഘർഷവും കലാപവും; ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തുന്ന രോഗികളുടെ എണ്ണത്തെ സാരമായി ബാധിച്ചെന്ന് റിപ്പോർട്ട്


ഡൽഹിയിലെ 16 സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റിസർവ് ബാങ്കിന് ഭീഷണി സന്ദേശം ലഭിച്ചത്. കൈലാഷിലെ ഡൽഹി പബ്ലിക് സ്കൂൾ, സൽവാൻ സ്കൂൾ, മോഡേൺ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ ഉൾപ്പെടെയുള്ള സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളുടെ വളപ്പിൽ മാരക ശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇ-മെയിൽ വഴി ലഭിച്ച സന്ദേശം. ഇതിന് പിന്നാലെ, സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ സജീവമാക്കി. ഇ-മെയിൽ ലഭിച്ചതോടെ വിദ്യാർഥികളെ സ്കൂളുകളിൽ നിന്നും ഒഴിപ്പിച്ചു. കുട്ടികളെ ഇന്ന് സ്കൂളുകളിലേക്ക് അയക്കരുതെന്ന് രക്ഷിതാക്കൾക്കും അറിയിപ്പ് നൽകി.

IFFK 2024
'ഷഹീദ്'; ആശയങ്ങളും ആശയക്കുഴപ്പങ്ങളും കൊണ്ട് സമ്പന്നമായ സിനിമ
Also Read
user
Share This

Popular

TELUGU MOVIE
KERALA
അല്ലു അര്‍ജുനെതിരെ ചുമത്തിയത് നരഹത്യാ കുറ്റം; ജാമ്യാപേക്ഷ വൈകിട്ട് പരിഗണിക്കും