
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ പ്രതീക്ഷയുമായി ചൂരൽമല നിവാസികൾ . കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമാണെന്നും സഹായം എത്രയും വേഗം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്പിലും ആശുപതിയിലുമെത്തി ദുരന്തബാധിതർക്ക് ആശ്വാസം നൽകിയാണ് പ്രധാനമന്ത്രി സന്ദർശനം പൂർത്തിയാക്കിയത്. പ്രധാനമന്ത്രി നേരിട്ടെത്തി നൽകിയ ഉറപ്പിൽ എല്ലാം ശരിയാകുമെന്നാണ് ദുരന്തബാധിതരുടെ പ്രതീക്ഷ. സെൻ്റ് ജോസഫ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലും വിംസ് ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി അതിജീവിതരോട് നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
പ്രധാനമന്ത്രിയോട് പ്രദേശവാസികൾ എല്ലാം നേരിട്ടു പറഞ്ഞിട്ടുണ്ട്. വീടും കുടുംബവും നഷ്ടപ്പെട്ടവരോട് പ്രധാനമന്ത്രി ഏറെ നേരം സംസാരിച്ച് ഓരോന്നും ചോദിച്ചറിഞ്ഞു. കൂടെ ഞങ്ങളുണ്ട്, ഒന്നും പേടിക്കേണ്ടെന്ന ഉറപ്പും പ്രധാനമന്ത്രി നൽകി. രക്ഷപ്പെട്ടവരെ ചേർത്തുനിർത്തി ആശ്വസിപ്പിച്ച പ്രധാനമന്ത്രി, എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് അറിയിച്ചാണ് പിരിഞ്ഞത്. ദുരന്തബാധിതർക്ക് ചികിത്സയുറപ്പാക്കുന്ന ആരോഗ്യപ്രവർത്തകരെയും മോദി നേരിൽ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.