റിപ്പോര്‍ട്ടിലെ സ്വകാര്യ വിവരങ്ങള്‍ ഒഴികെ മറ്റൊന്നും മറച്ചുവെക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍. ഉത്തരവ് നടപ്പാക്കുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് ഉറപ്പുവരുത്തണമെന്നും വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. റിപ്പോര്‍ട്ടിലെ സ്വകാര്യ വിവരങ്ങള്‍ ഒഴികെ മറ്റൊന്നും മറച്ചുവെക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടില്‍ സിനിമ മേഖലയിലെ ആരുടെയും പേരുവിവരങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുള്ളത് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്നും കമ്മീഷന്‍ അറിയിച്ചു. ആര്‍ക്കെതിരെയാണ് പരാതിയെന്ന സൂചനയും റിപ്പോര്‍ട്ടിലില്ല. അതോടൊപ്പം പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഏതാനും ചില മെസേജുകളും ഫോട്ടോകളും റിപ്പോര്‍ട്ടില്‍ ഉണ്ട്. സിനിമ മേഖലയിലെ പ്രമുഖരുടെ പേരുകള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 2019ലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.