fbwpx
കോഹ്‌ലി പ്ലീസ് സ്റ്റെപ്പ് ബാക്ക് ! ഇതാ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ താരം
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Nov, 2024 11:02 PM

ഐപിഎല്‍ താരലേലത്തിൽ ചരിത്രത്തില്‍ ഏറ്റവും വലിയ തുകയ്ക്കാണ് പന്തിനെ എല്‍എസ്ജി സ്വന്തമാക്കിയത്

CRICKET


ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ വില കൂടിയ താരം ആരാണ്? വിരാട് കോഹ്ലിയെന്നാണ് ഉത്തരമെങ്കില്‍ അത് തിരുത്താന്‍ സമയമായി. ഐപിഎല്‍ 2025 മെഗാ ലേലത്തോടെ രാജ്യത്തെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റിന് ചെറുതായി മാറ്റം സംഭവിച്ചിട്ടുണ്ട്.

കോഹ്ലിയെ നിലനിര്‍ത്താന്‍ ആര്‍സിബി 21 കോടി രൂപയാണ് ചെലവാക്കിയത്. ഋഷഭ് പന്തിനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍എസ്ജി) ചെലവാക്കിയതാകട്ടെ 27 കോടി രൂപയും. ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍ എന്നീ താരങ്ങളെ 26.75 കോടിയും 23.75 കോടിയും നല്‍കിയാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

അടുത്ത ഐപിഎല്‍ സീസണിലേക്കുള്ള താരങ്ങളുടെ പ്രതിഫലം വ്യക്തമായതോടെ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ താരമായി ഋഷഭ് പന്ത് ഉയര്‍ന്നു. 27 കോടി രൂപ പ്രതിഫലം ഉള്‍പ്പെടെ ക്രിക്കറ്റില്‍ നിന്നുമുള്ള പന്തിന്റെ വാര്‍ഷിക വരുമാനം 32 കോടിയാകും. വിരാട് കോഹ്ലിയുടേത് 28 കോടിയും.

Also Read: പൂരം കൊടിയേറി മക്കളേ; ഐപിഎൽ 2025 സീസണിലെ പണംവാരി താരങ്ങളെ അറിയാം!


ബിസിസിഐയില്‍ നിന്നും എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പന്തിന് വര്‍ഷം ലഭിക്കുന്നത് 5 കോടിയാണ്. ഐപിഎല്ലില്‍ നിന്ന് 27 കോടിയും. ബിസിസിഐയില്‍ നിന്ന് കോഹ്ലിയുടെ പ്രതിഫലം 7 കോടിയാണ്. ബിസിസിഐയുടെ എപ്ലസ് താരമാണ് വിരാട് കോഹ്ലി. ഐപിഎല്ലിലെ പ്രതിഫലം 21 കോടിയും.

Also Read: ഇതാണ് രാജാവിൻ്റെ സ്റ്റാർഡം; കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ച് ഓസീസ് പാർലമെൻ്റംഗങ്ങൾ!


അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുതിയ ബിസിസിഐ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പന്തിന്റെ വരുമാനം ഇനിയും വര്‍ധിക്കും. എപ്ലസ് കാറ്റഗറിയിലേക്ക് താരം ഉയര്‍ത്തപ്പെടും. മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ് പന്ത്. ഇതോടെ വിലകൂടിയ ഇന്ത്യന്‍ താരമെന്ന പദവി കോഹ്ലിയില്‍ നിന്ന് പന്ത് സ്വന്തമാക്കും.

ഐപിഎല്‍ താരലേല ചരിത്രത്തില്‍ ഏറ്റവും വലിയ തുകയ്ക്കാണ് പന്തിനെ എല്‍എസ്ജി സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ഒമ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് പന്ത് പുതിയ ടീമിലേക്ക് എത്തുന്നത്. മൂന്ന് വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍ കൂടിയായിരുന്നു താരം. അപ്രതീക്ഷിതമായിട്ടായിരുന്നു ഡിസിയില്‍ തുടരേണ്ടെന്ന പന്ത് പ്രഖ്യാപിക്കുന്നത്. ടീമുമായുള്ള ആശയ ഭിന്നതയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

KERALA
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ റീൽസ് ഷൂട്ട് ചെയ്തു; തൃശൂർ സ്വദേശിയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത് ആർടിഒ
Also Read
user
Share This

Popular

KERALA
WORLD
പൊലീസ് സ്‌റ്റേഷനിലെ ശാരീരിക പീഡനം; ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ഭാഗമല്ല: ഹൈക്കോടതി