നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വി ആഗസ്റ്റ് 31ന് ഒഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം
സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരനെ നിയമിക്കും. നിലവിൽ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ തയ്യാറാകാതിരുന്നതോടെയാണ് ശാരദയെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. നിലവിലെ ചീഫ് സെക്രട്ടറി വി. വേണുവിന്റെ ഭാര്യയാണ് ശാരദ.
വേണു ഈ മാസം 31 നായിരിക്കും സ്ഥാനമൊഴിയുക. കഴിഞ്ഞ വർഷമായിരുന്നു ഇദ്ദേഹം ചീഫ് സെക്രട്ടറി ആയി ചുമതലയേറ്റത്.