ഖോർഫക്കാനിലെ ലുലുഇയ്യ മേഖലയിൽ 500 മീറ്റർ ബീച്ച് അനുവദിക്കാനാണ് ഷാർജ ഭരണാധികാരി ഉത്തരവിട്ടത്
പ്രതീകാത്മക ചിത്രം
ഷാർജയിൽ സ്ത്രീകൾക്ക് മാത്രമായി പുതിയ ബീച്ച്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം. ഖോർഫക്കാനിലെ ലുലുഇയ്യ മേഖലയിൽ 500 മീറ്റർ ബീച്ച് അനുവദിക്കാനാണ് ഷാർജ ഭരണാധികാരി ഉത്തരവിട്ടത്.
ഖോർഫക്കാനിലെ ലുലുഇയ്യ ഏരിയയിലെ 500 മീറ്റർ ബീച്ച് സ്ത്രീകൾക്ക് പൂർണ്ണമായ സ്വകാര്യത വാഗ്ദാനം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. കഫേ, മെഡിക്കൽ ക്ലിനിക്, പ്രാർത്ഥനാമുറി തുടങ്ങിയ മറ്റ് സേവനങ്ങളും ലഭ്യമാക്കും. തുടർന്നുള്ള ഉത്തരവുകളിൽ, ഖോർഫക്കാൻ നഗരത്തിലെ അൽ ബർദി 6, അൽ ബത്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കാൽനട പാലം നിർമ്മിക്കാനും ഷാർജ ഭരണാധികാരി നിർദേശം നൽകി.
ALSO READ: സിദ്ദീഖിന്റെ വാദം തള്ളി ജഗദീഷ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി AMMA യില്‍ പരസ്യ ഭിന്നത
പുതിയ പാലം രണ്ട് പ്രദേശങ്ങൾക്കിടയിലുള്ള താമസക്കാരുടെ സഞ്ചാരത്തിന് സഹായിക്കുമെന്ന് ഷാർജയിലെ ഡയറക്ട് ലൈൻ റേഡിയോ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആർടിഎ ഷാർജ ചെയർമാൻ യൂസഫ് ഖമീസ് അൽ ഉഥ്മാനി, പറഞ്ഞു. ഹയാവ മേഖലയിലെ ഇൻ്റേണൽ റോഡുകളിൽ ആർടിഎ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.