യുവാവിനെ ശിവജി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഷൂട്ടിംഗ് സെറ്റിലെത്തി ഭീഷണി മുഴക്കി യുവാവ്. ദാദറിലെ ശിവജി പാര്‍ക്കിലെ ഷൂട്ടിംഗ് സെറ്റിലേക്കാണ് യുവാവ് അനുമതിയില്ലാതെ കയറിയത്.
യുവാവിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ സെറ്റിലെ മറ്റാളുകള്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ലോറന്‍സ് ബിഷ്‌ണോയിയെ വിളിക്കണോ എന്ന് ചോദിച്ചത്. യുവാവിനെ ശിവജി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിയുതിര്‍ത്ത സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിയെ ബിഷ്‌ണോയ് ഗ്യാങ് കൊലപ്പെടുത്തിയപ്പോഴും സല്‍മാന്‍ ഖാന്റെ പേര് ചര്‍ച്ചയായിരുന്നു. കൊല്ലപ്പെട്ട സിദ്ദീഖി സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്തായിരുന്നു എന്ന് ബിഷ്‌ണോയ് ഗ്യാംങ്ങിലെ അംഗം ആരോപിച്ചതിന് പിന്നാലെയാണ് നടന്റെ പേര് ചര്‍ച്ചയായത്.
ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന് പിന്നാലെ സല്‍മാന്‍ ഖാനെതിരെയും തുടരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം അയച്ചതിന് അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ ഗാനരചയിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയി ഗ്യാങ്ങിനൊപ്പമുള്ളയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.