അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയയെ തുടർന്നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് യെച്ചൂരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചെക്കപ്പിനെത്തിയതായിരുന്നു അദ്ദേഹം. തുടർന്നാണ് അഡ്മിറ്റ് ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ALSO READ: ആന്ധ്രയിൽ അനാഥാലയത്തിൽ ഭക്ഷ്യവിഷബാധ; നാല് കുട്ടികൾ മരിച്ചു, 24 പേർ ആശുപത്രിയിൽ
യെച്ചൂരിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ചികിത്സയിലാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അടുത്തിടെയാണ് അദ്ദേഹം തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായത്.