
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ വിദ്യാർഥി പിടിയിൽ. 15 വയസുകാരനാണ് സംഭവത്തിൽ പിടിയിലായത്. പിടികൂടിയ വിദ്യാർഥിയെ ആർപിഎഫ് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി.
തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ വന്ദേഭാരത് ട്രെയിനിനാണ് ഓഗസ്റ്റ് രണ്ടിന് 15 വയസുകാരൻ കല്ലെറിഞ്ഞത്. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയിൽവെച്ച് വൈകുന്നേരം 4.18നാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ സി4 കോച്ചിന്‍റെ ചില്ല് തകർന്ന് പോയിരുന്നു.