കഴിഞ്ഞദിവസം മാത്രം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 പേർക്ക് തെരുവു നായയുടെ കടിയേറ്റു
തിരുവനന്തപുരത്ത് വീണ്ടും തെരുവു നായ ആക്രമണം രൂക്ഷം. കഴിഞ്ഞദിവസം മാത്രം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 പേർക്ക് തെരുവു നായയുടെ കടിയേറ്റു. എല്ലാവരെയും ആക്രമിച്ചത് ഒരേ നായ തന്നെയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞദിവസം രാത്രിയായിരുന്നു തെരുവു നായ തിരുവനന്തപുരം നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. പാപ്പനംകോട്, കൈമനം, കാരയ്ക്കാമണ്ഡപം, ചാല, തമ്പാനൂർ , തുടങ്ങി വിവിധ ഇടങ്ങളിലായാണ് ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റത്.
ALSO READ: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അട്ടപ്പാടിയിൽ യുവാവ് അറസ്റ്റിൽ
നായയുടെ കടിയേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, ജനറൽ ആശുപത്രിയിലും, ശാന്തിവിള ജനറൽ ആശുപത്രിയിലും ചികിത്സ തേടി. അതേസമയം തിരുവനന്തപുരം നഗരസഭയുടെ ഡോഗ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നായയെ കണ്ടെത്താൻ ഉള്ള തെരച്ചിൽ തുടരുകയാണ്.