ന്യൂഇയർ രാത്രി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് മുന്തിരി, കോണ്ടം, കോക്ക്, ചിപ്‌സ് തുടങ്ങിയവയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഓൺലൈൻ പർച്ചേസിൽ ഏറെപ്പേരും ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്.നിത്യോപയോഗ സാധനങ്ങളെല്ലാം വീട്ടിലിരുന്നുതന്നെ വാങ്ങാൻ കഴിയുമെന്നതിനാൽ ഇപ്പോ എന്തിനും ഏതിനും ഇൻസ്റ്റാമാർട്ടിൽ ഓർഡർ ചെയ്യുകയാണ് ആളുകൾ. സ്വിഗ്ഗി ലൈവ്-ട്വീറ്റിനിടെ സംഭവിച്ച രസകരമായ ഒരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സ്വിഗ്ഗിയുടെ പരസ്യങ്ങൾ പലപ്പോഴും ജനശ്രദ്ധ ആകർഷിക്കാറുണ്ട്. വളരെ രസകരമായ പരസ്യങ്ങളാണ് എന്നത് തന്നെയാണ് കാരണം. എന്തുവേണമെങ്കിലും എത്തിക്കാം എന്നാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് അവകാശപ്പെടുന്നത്. അത് മുതലാക്കി രസകരമായ ഓർഡർ ചോദിച്ചിരിക്കുകയാണ് ഒരു യുവാവ്.
4,779 പായ്ക്കറ്റ് കോണ്ടം തങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചതായി സ്വിഗ്ഗി വെളിപ്പെടുത്തിയിരുന്നു. ഒരു വിരുതൻ നൽകിയ ഓർഡറാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയത്. ഒരു എക്സ് (ട്വിറ്റർ) യൂസർ തന്റെ വിലാസത്തിലേക്ക് ഒരു ഗേൾഫ്രണ്ടിനെ എത്തിക്കാമോ എന്നാണ് അന്വേഷിച്ചത്.
Also Read; മഞ്ഞിൽ പുതഞ്ഞ് ഹിമാചൽ പ്രദേശ്; ശീതകാല സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം
ഞങ്ങൾ ഇതൊന്നും സ്റ്റോക്ക് ചെയ്യുന്നില്ല. എന്നാൽ, ഇന്ന് രാത്രി ലേറ്റ് നൈറ്റ് ഫീസ് തങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾക്കായി വേണമെങ്കിൽ ഒരു ലോലിപോപ്പ് ഓർഡർ ചെയ്യൂ എന്നായിരുന്നു സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് മറുപടി നൽകിയത്.
സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച ഓർഡറുകളെക്കുറിച്ച് സ്വിഗ്ഗി ലൈവ് ട്വീറ്റ് നൽകിയിരുന്നു. ന്യൂഇയർ രാത്രി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് മുന്തിരി, കോണ്ടം, കോക്ക്, ചിപ്‌സ് തുടങ്ങിയവയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ശീതളപാനീയങ്ങൾ, മിനറൽ വാട്ടർ എന്നിവയ്ക്ക് ഡിമാൻഡ് കൂടുതലായിരുന്നുവെന്നും കണക്കുകൾ കാണിക്കുന്നു.
ബ്ലിങ്കിറ്റിൻ്റെ സിഇഒ അൽബിന്ദർ ദിൻഡ്‌സയും സ്വിഗ്ഗി, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സഹസ്ഥാപകനായ ഫാനി കിഷൻ എയും, തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഏറ്റവുമധികം ഓർഡർ ചെയ്‌ത ഇനങ്ങളെക്കുറിച്ചുള്ള ലൈവ് അപ്‌ഡേറ്റുകളും പുതുവർഷത്തിൽ എക്‌സിൽ പങ്കുവെച്ചിരുന്നു.