പാരീസിനടുത്തുള്ള വിമാനത്താവളത്തിൽ വച്ച് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു
ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ ടെലിഗ്രാമിൻ്റെ മേധാവി പവൽ ദുറോവ് ഫ്രഞ്ച് അറസ്റ്റിൽ. പാരീസിനടുത്തുള്ള വിമാനത്താവളത്തിൽ വച്ച് ഫ്രഞ്ച് പൊലീസ് ദുറോവിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഫ്രഞ്ച് തലസ്ഥാനത്തിന് വടക്കുള്ള ലെ ബൊർഗെറ്റ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു.
ALSO READ: ലൈംഗികാരോപണം; സിദ്ധിഖ് AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു
ദുറോവിനെ ഇന്ന് കോടതിയിൽ ഹാജരാകുമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രായപൂർത്തിയാകാത്തവർക്കെതിരായ അക്രമം തടയാൻ ചുമതലപ്പെടുത്തിയ ഏജൻസിയായ OFMIN, തട്ടിപ്പ്, മയക്കുമരുന്ന് കടത്ത്, സൈബർ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളിലാണ് ദുറോവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിതെന്നാണ് അധികൃതർ നൽകുന്ന വിവരം.