ടാറ്റയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു
'എന്നെ കുറിച്ച് ചിന്തിച്ചതിന് നന്ദി' എന്ന ക്യാപ്ഷനോടെയായിരുന്നു രത്തൻ ടാറ്റ അവസാനമായി തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചത്.
രോഗം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൻ്റെ ആരോഗ്യനിലയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കാനിടയുണ്ടെന്നും, അതിൽ നിന്നും ആളുകൾ പിന്തിരിയണമെന്നും ആദ്ദഹം എക്സ് പോസ്റ്റിൽ കുറിച്ചിരുന്നു. 'ആരോഗ്യവാനാണെന്നും നിലവിൽ ആശങ്കപ്പെടാനില്ലെന്നും' വ്യക്തമാക്കി കൊണ്ടായിരുന്നു രത്തൻ ടാറ്റയുടെ പോസ്റ്റ് .
എക്സ് പോസ്റ്റിൻ്റെ പൂർണ രൂപം
അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ഇന്ന് ദുഖാചരണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ രാത്രി 11.30 യോടെയായിരുന്നു ടാറ്റയുടെ നിര്യാണം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ALSO READ: 'ഒരു യുഗത്തിന്റെ അവസാനം': രത്തൻ ടാറ്റയ്ക്ക് അനുശോചനമർപ്പിച്ച് കായികലോകം
ടാറ്റയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. ഇന്ന് രാവിലെ പത്ത് മണി മുതൽ മുംബൈയിലെ നാഷ്ണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് വെർളിയിലെ പൊതു ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.