പ്രതി ആശുപത്രി ജീവനക്കാരനായിരുന്നു എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വ്യക്തി ക്യാമ്പസ് സന്ദര്‍ശിച്ചിരുന്ന ആള്‍ മാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി
ഡോക്ടർമാരുടെ പ്രതിഷേധം
കൊല്‍ക്കത്തയിലെ ആര്‍ജെ കര്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സഞ്ജോയ് റോയ് പൊലീസിനു വേണ്ടി ജോലി ചെയ്തിരുന്ന സിവിക് വോളന്‍റിയര്‍. പ്രതി ആശുപത്രി ജീവനക്കാരനായിരുന്നു എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വ്യക്തി ക്യാമ്പസ് സന്ദര്‍ശിച്ചിരുന്ന ആള്‍ മാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.
ALSO READ: കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം; കൊലപാതകത്തിന് ശേഷം വീട്ടിലെത്തി വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി പ്രതി
റോയി കൊല്‍ക്കത്ത പൊലീസിനു വേണ്ടി സിവിക് വോളന്‍റിയറായി ജോലി ചെയ്തു വരികയായിരുന്നു. കരാര്‍ വ്യവസ്ഥയില്‍ പൊലീസിനെ സഹായിക്കാനായി ജോലി ചെയ്യുന്നവരാണ് സിവിക് വോളന്‍റിയര്‍മാര്‍. ട്രാഫിക് നിയന്ത്രണം, അടിയന്തര സാഹചര്യങ്ങളില്‍ പ്രതികരണം എന്നിവയിലാണ് ഇത്തരം വ്യക്തികളുടെ സഹായങ്ങള്‍ പൊലീസ് തേടുക. പ്രതിമാസം 12,000 രൂപയില്‍ അടുത്ത് ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുക. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളൊന്നും ലഭിക്കുകയില്ല.
കൊല്‍ക്കത്ത പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 2019ലാണ് റോയി സിവിക് വോളന്‍റിയറായി ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യം ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ഗ്രൂപ്പിലും പിന്നീട് വെല്‍ഫെയര്‍ ഗ്രൂപ്പിലും. അടുത്ത കാലത്താണ് ആര്‍ജെ കര്‍ മെഡിക്കല്‍ കൊളേജിന്‍റെ ഔട്ട് പോസ്റ്റില്‍ റോയിയെ നിയമിക്കുന്നത്. അങ്ങനെയാണ് റോയിക്ക് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും പ്രവേശനം ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ആശുപത്രിയില്‍ അഡ്മിഷന്‍ ലഭിക്കാനായി രോഗികളുടെ ബന്ധുക്കളില്‍ നിന്നും പണം കൈപ്പറ്റുന്ന സംഘത്തിന്‍റെ ഭാഗമായിരുന്നു റോയി എന്നാണ് പൊലീസ് പറയുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ കട്ടില്‍ കിട്ടാത്തവര്‍ക്ക് അടുത്തുള്ള നേഴ്‌സിങ് ഹോമുകളില്‍ സൗകര്യം നല്‍കുവാനും റോയി പണം പറ്റിയിരുന്നു. പൊലീസ് അല്ലാതിരുന്നിട്ടും ഉന്നത ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി റോയി ബാരക്കുകളില്‍ കയറിപ്പറ്റുകയായിരുന്നു.
ALSO READ: "മരിച്ച കുട്ടി മകളെപ്പോലെ"; കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജി വെച്ചു
പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുറ്റം നടത്തിയ ഉടനെ തന്നെ റോയിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒരു തരത്തിലുള്ള കുറ്റബോധങ്ങളും പ്രകടിപ്പിക്കാതിരുന്ന പ്രതി ആരോടെന്നില്ലാതെ വേണമെങ്കില്‍ എന്നെ തൂക്കിക്കൊന്നോളൂ എന്ന് പറഞ്ഞിരുന്നു വെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയിയുടെ മൊബൈല്‍ ഫോണില്‍ നീലചിത്രങ്ങളുടെ ശേഖരമുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു.
കൊല്‍ക്കത്ത ആര്‍ കെ കര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ആയിരുന്ന യുവതിയെ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ മറ്റു പ്രതികളാരും ഉള്‍പ്പെട്ടതായി നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ അറിയിച്ചു. അന്വേഷണം സുതാര്യമാണെന്നും, അവസാന പോസ്റ്റ്‌മോ ര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രതിഷേധത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരെ അറിയിച്ചു.