'മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായി, രാജിവെക്കണം'; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

തൻ്റെ മകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ആളുകൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടതാണ് മാതാപിതാക്കളെന്ന നിലയിൽ തങ്ങളെ ഏറ്റവും ദുഃഖിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
'മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായി, രാജിവെക്കണം'; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്
Published on


മുഖ്യമന്ത്രി മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കൊല്‍ക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ. കേസ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനും പൊലീസിനും വീഴ്ചപറ്റിയെന്നും ഡോക്ടറുടെ  പിതാവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.  

കേസിൽ സിബിഐ ഒരു ശ്രമമെങ്കിലും നടത്തുന്നുണ്ട്. മകളുടെ ഡയറിയുടെ ഒരു പേജ് താൻ സിബിഐക്ക് കൈമാറിയതായും പിതാവ് പറഞ്ഞു. എന്നാൽ അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

നേരത്തെ തനിക്ക് മുഖ്യമന്ത്രിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഇല്ല. മുഖ്യമന്ത്രി എന്ന നിലയിൽ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കാം, എന്നാൽ അവർ ഒന്നും ചെയ്യുന്നില്ല. കേസ് കൈകാര്യം ചെയ്യുന്നതിൽ മമത ബാനർജിക്ക് പരാജയം സംഭവിച്ചിട്ടുണ്ട്. അവർ രാജിവെക്കണമെന്നും ഡോക്ടറുടെ പിതാവ് ആവശ്യപ്പെട്ടു.

ALSO READ: നിർഭയ സംഭവത്തേക്കാൾ ഭീകരം; അന്വേഷണം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കണം; കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ കെ.എസ് ചിത്ര

"ഞങ്ങൾക്ക് നീതി ലഭിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ അതേ കാര്യം പറയുന്ന പൊതുജനങ്ങളെ പൂട്ടാൻ ശ്രമിക്കുന്നതും ഇവർ തന്നെയാണ്. മമതാ ബാനർജിയുടെ എല്ലാ സ്കീമുകളും വ്യാജമാണ്. കന്യാശ്രീ സ്കീം, ലക്ഷ്മി സ്കീം എല്ലാം. ഈ സ്കീമുകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആദ്യം സ്വന്തം ലക്ഷ്മി വീട്ടിൽ സുരക്ഷിതയാണോ എന്ന് നോക്കണം" -പിതാവ് എൻഡിടിവിയോട് പറഞ്ഞു.

മകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ആളുകൾ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടതാണ് മാതാപിതാക്കളെന്ന നിലയിൽ തങ്ങളെ ഏറ്റവും ദുഃഖിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com