വയനാടിന് വേണ്ടതെല്ലാം ചെയ്യുമെന്ന ഉറപ്പ് മോദിയിൽ നിന്ന് കിട്ടി; സുരേഷ് ഗോപി

പ്രധാനമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു
വയനാടിന് വേണ്ടതെല്ലാം ചെയ്യുമെന്ന ഉറപ്പ് മോദിയിൽ നിന്ന് കിട്ടി; സുരേഷ് ഗോപി
Published on

വയനാടിന് വേണ്ടതെല്ലാം ചെയ്യുമെന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് കിട്ടിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളം ആവശ്യപ്പെടുന്ന മുറയ്ക്ക് കേന്ദ്ര സഹായം ഉണ്ടാകും. 10 മേഖലകളായി തിരിച്ച് കാര്യങ്ങൾ വിലയിരുത്തിയെന്നും, വേഗതയല്ല കൃത്യതയാണ് ഉണ്ടാവുക എന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തിൽ ഉത്തരാഖണ്ഡ് ആവർത്തിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട്ടിലെത്തി ദുരന്ത മേഖല സന്ദർശിച്ചിരുന്നു. ബെയ്‌ലി പാലവും ദുരിതാശ്വാസ ക്യാമ്പുകളും പ്രധാനമന്ത്രി സന്ദർശിച്ചു. ദുരന്തബാധിതരുടെ സ്വപ്‌നങ്ങൾ തകരാതെ നോക്കേണ്ടത് ചുറ്റുമുള്ളവരുടെ സാമൂഹിക ഉത്തരവാദിത്തമാണെന്നും, സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അവർക്കൊപ്പമുണ്ടെന്നും ദുരന്ത മേഖല സന്ദർശിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com