ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം
പ്രതീകാത്മക ചിത്രം
മൊബൈൽ ഗെയിം (PUBG) കളിക്കുന്നതിനിടെ മൂന്ന് യുവാക്കൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിൽ മാൻസ തോലയിലെ റോയൽ സ്‌കൂളിന് സമീപമായിരുന്നു അപകടം.
Also Read: പുതുവത്സര ദിനത്തിൽ ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്തു; അയൽവാസിയെ യുവാക്കൾ തല്ലിക്കൊന്നു
റെയിൽവേ ക്രോസിനു സമീപം താമസിക്കുന്ന ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഗെയിം കളിക്കാനായി ഇയർഫോൺ ധരിച്ചിരുന്നതിനാൽ ട്രെയിൻ അടുത്തുവരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച യുവാക്കളുടെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി കുടുംബാംഗങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) വിവേക് ദീപ്, റെയിൽവേ പൊലീസ് എന്നിവർ അപകട സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.