22 കാരന് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്
വയനാട്ടിൽ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. നൂൽപ്പുഴ കുണ്ടാണംകുന്ന് പണിയ ഊരിലെ വിജിലയാണ് മരിച്ചത്. പ്രദേശത്തെ 10 പേർ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 22 കാരന് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.
ജലത്തിലൂടെ പകരുന്ന കോളറ വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നുള്ള വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്.
രോഗലക്ഷണങ്ങള്‍
വയറിളക്കവും ഛര്‍ദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങള്‍. മറ്റ് വയറിളക്കങ്ങളില്‍ കാണുന്ന പനി, വയറുവേദന, മലത്തില്‍ ഉണ്ടാകുന്ന രക്തത്തിൻ്റെ അംശം എന്നിവ കോളറയില്‍ കാണുന്നില്ല. പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്.
പ്രതിരോധിക്കാന്‍
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക തുറന്നുവെച്ച ഭക്ഷണവും വെള്ളവും ഉപയോഗിക്കരുത് ഭക്ഷ്യസാധനങ്ങള്‍ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക ഒ.ആര്‍.എസ്. പാനീയം ഏറെ നല്ലത് ചികിത്സ വൈകിപ്പിക്കാതിരിക്കുക.