2010 ൽ ബരാക് ഒബാമ ഭരണകൂടം കൊണ്ടുവന്ന ഹെൽത്ത് കെയർ പ്രോഗ്രാമിനെ ചുറ്റിപ്പറ്റിയാണ് പുതിയ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു വരുന്നത്
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു സ്ഥാനാർഥികളും. ട്രംപ് അധികാരത്തിലെത്തിയാൽ അമേരിക്കയിലെ ഒബാമ കെയർ നിർത്തലാക്കുമെന്ന് കമലാ ഹാരിസ് ആരോപിച്ചു. എന്നാൽ താൻ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
2010 ൽ ബരാക് ഒബാമ ഭരണകൂടം കൊണ്ടുവന്ന ഹെൽത്ത് കെയർ പ്രോഗ്രാമിനെ ചുറ്റിപ്പറ്റിയാണ് പുതിയ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു വരുന്നത്. ആദ്യ നാളുകളിൽ വിമർശിക്കപ്പെട്ടെങ്കിലും ഒബാമ കെയർ എന്നറിയപ്പെടുന്ന പദ്ധതി നാലരകോടിയോളം ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ്.
ALSO READ: പാര്‍ട്ടിയോടുള്ള ഇഷ്ടം കുറഞ്ഞെങ്കിലും ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് പ്രിയം കമലയോട്
ട്രംപ് നടത്തുന്നത് സ്ത്രീ വിരുദ്ധ പരാമർശങ്ങളാണെന്നും ട്രംപ് വൈറ്റ് ഹൗസിലെത്തിയാൽ ഒബാമ ഹെൽത്ത് കെയർ നിർത്തലാക്കുമെന്നും കമലാ ഹാരിസ് ആരോപിച്ചു. ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ഇതു നിർത്തലാക്കാൻ ശ്രമിച്ചെന്നും, എല്ലാ അമേരിക്കക്കാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്ന് ഡെമോക്രാറ്റിക് അജണ്ടയിലുണ്ടെന്നും കമലാ ഹാരിസ് വ്യക്തമാക്കി.
ഒബാമ കെയർ നിർത്തലാക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും താൻ അപ്രകാരം ചിന്തിച്ചിട്ട് പോലുമില്ലെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ വ്യക്തമാക്കി. ഇതിനകം 6.3 കോടി പേർ മുൻകൂർ വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ നിർണായകമാകുന്ന ഏഴ് സ്റ്റേറ്റുകളിലെയും മത്സരം ശക്തമാകുകയാണ്.