fbwpx
"ആ സംവിധായകനെ ഞാൻ ചെരിപ്പ് ഊരി അടിക്കാൻ നിന്നതാ.."; വെളിപ്പെടുത്തലുമായി ഉഷ ഹസീന
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Aug, 2024 12:48 PM

സിനിമ മേഖലയിലുള്ളവർക്ക് മാത്രമല്ല, അവരുടെ കുടുംബത്തിനും മോശമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വാർത്ത സങ്കടകരമാണ്

HEMA COMMITTEE REPORT


ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം വേട്ടക്കാരനെ സംരക്ഷിക്കലാണെന്ന് നടി ഉഷ ഹസീന. സെറ്റുകളിൽ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എതിർത്തത് മൂലം അവസരങ്ങളും നഷ്ടമായി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറാകണമെന്നും ഉഷ ന്യൂസ് മലയാളത്തോട് പറഞ്ഞൂ.

'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നെങ്കിലും വ്യക്തികളുടെ സ്വകാര്യത മാനിച്ച് പല ഭാഗങ്ങളും പുറത്തുവിട്ടിട്ടില്ല. ഇത് വേട്ടക്കാരനെ സംരക്ഷിക്കലാണ്. സമൂഹത്തിൽ എത്ര ഉന്നതിയിലിരിക്കുന്നവരാണെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തൽസ്ഥാനത്ത് തുടരാൻ അവകാശമില്ല. അവരെ നിയമത്തിനും മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.

അച്ഛൻ കൂടെയുണ്ടായിട്ടും സെറ്റിൽ ദുരനുഭവമുണ്ടായിട്ടുണ്ട്. സംവിധായകനെ ഞാൻ ചെരിപ്പ് ഊരി അടിക്കാൻ നിന്നതാ. എതിർത്തു കൊണ്ടുതന്നെ പല അവസരങ്ങളും നഷ്ടപ്പെട്ടു.  സിനിമ മേഖലയിലുള്ളവർക്ക് മാത്രമല്ല, അവരുടെ കുടുംബത്തിനും മോശമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വാർത്ത സങ്കടകരമാണ്. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സർക്കാർ ശക്തമായ നടപടിയെടുക്കണം. വിട്ടുവീഴ്ചയില്ലാതെ, നിലപാടിൽ ഉറച്ചുനിന്ന് പരാതി ലഭിച്ചാൽ നടപടിയെടുക്കാൻ സാധിക്കുന്ന ആളുകളെ ഉൾപ്പെടുത്തി പരാതി സെൽ രൂപീകരിക്കണം'- ഉഷ ഹസീന പറഞ്ഞു.


ALSO READ: സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബർ അംഗങ്ങൾ, സിനിമാ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും സാന്ദ്രാ തോമസ്


ഹേമ കമ്മിറ്റി റിപ്പോ‍‍ർട്ടിനെതിരായ വിമർശനത്തിൽ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിന്റെ പരാമർശങ്ങളോട് സാന്ദ്രാ തോമസ് അടക്കമുള്ള അംഗങ്ങൾ വിയോജിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികൾ പറഞ്ഞ് പഠിപ്പിച്ചതെന്ന സജിയുടെ പരാമർശത്തിനെതിരെയായിരുന്നു ഫിലിം ചേംബർ യോഗത്തിൽ വിമർശനം ഉയർന്നത്.

സജി നന്ത്യാട്ട് പറഞ്ഞത് ചേംബറിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഫിലിം ചേംബറിൻ്റെ വേദിയൽ വ്യക്തിപരമായ അഭിപ്രായം പറയരുതായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച നടത്താൻ ഫിലിം ചേംബർ അടിയന്തര യോഗം ചേരുവാനും തീരുമാനിച്ചിട്ടുണ്ട്.


ALSO READ: ഹേമകമ്മിറ്റി റിപ്പോർട്ട്: ലൈംഗിക പീഡന പരാമർശങ്ങളിൽ അന്വേഷണം വേണം; ഹൈക്കോടതിയിൽ വാദം ഇന്ന്

KERALA
മുണ്ടക്കൈ പുനരധിവാസം: ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല; എല്ലാ ദുരന്തബാധിതരെയും കാണുന്നത് ഒരുപോലെ: കെ. രാജന്‍
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി