fbwpx
VIDEO | ട്രംപും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ഇലോണ്‍ മസ്‌ക്; എക്സില്‍ വൈറല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Aug, 2024 10:28 PM

ഒരു മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് എട്ട് മില്യണില്‍ അധികം ആളുകളാണ്. 30,000ല്‍ അധികം പേര്‍ എക്സില്‍ പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്.

WORLD


ഡൊണാൾഡ് ട്രംപും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോ എക്‌സില്‍ പങ്ക് വെച്ച് ഇലോണ്‍ മസ്‌ക്. ഒരു മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് എട്ട് മില്യണില്‍ അധികം ആളുകളാണ്. 30,000ല്‍ അധികം പേര്‍ എക്സില്‍ പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്.

"വിരോധികള്‍ ഇത് എഐ ആണെന്ന് പറയും", എന്ന ക്യാപ്ഷനോടെയാണ് മസ്‌ക് വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ഇലോണ്‍ മസ്‌ക് എക്‌സില്‍ അഭിമുഖം നടത്തിയിരുന്നു. സാങ്കേതിക തകരാറുകള്‍ മൂലമുള്ള തടസ്സങ്ങള്‍ നേരിട്ട അഭിമുഖത്തില്‍ ട്രംപിനുള്ള പിന്തുണ മസ്‌ക് ഒന്നുകൂടി ഉറപ്പിച്ച് അറിയിച്ചു.


40 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ വിലക്കയറ്റം, കുടിയേറ്റം എന്നിവ ചർച്ചയായി. ഇസ്രയേല്‍ മാതൃകയില്‍ അയേണ്‍ ഡോം പ്രതിരോധ സംവിധാനം നിര്‍മിക്കുന്നതിനെപ്പറ്റിയും ഇരുവരും സംസാരിച്ചു.


ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കമല ഹാരിസ് രംഗപ്രവേശനം ചെയ്തതിനു ശേഷം യുഎസ് ഇലക്ഷനില്‍ മത്സരം കടുത്തിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ പിന്‍മാറിയതിനു ശേഷമാണ് കമല സ്ഥാനാര്‍ഥിയായത്. തുടര്‍ന്ന് വന്ന സര്‍വ്വേ ഫലങ്ങളും കമലയ്ക്ക് അനുകൂലമായിരുന്നു. ഇത് ട്രംപിനെയും മസ്‌കിനെയും ചെറുതല്ലാത്ത തരത്തില്‍ അലോസരപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ പങ്കാളിയായിരിക്കുകയാണ് മസ്‌ക്.


ട്രംപിനെ പ്രചരണത്തിനു സഹായിക്കുന്ന പുതിയ പൊളിറ്റിക്കല്‍ കമ്മിറ്റിയുമായി മസ്‌ക് സഹകരിക്കുന്നുണ്ട്. ട്രംപിന്റെ ആശയ പ്രസരണവേദിയായി എക്‌സ് വിട്ടു കൊടുത്ത പ്രതീതിയായിരുന്നു മസ്‌കുമായുള്ള അഭിമുഖം സൃഷ്ടിച്ചത്. പിന്നാലെ വന്ന എഐ നിര്‍മിത ഡാന്‍സ് വീഡിയോയിലൂടെ ട്രംപിനെ 'പോപ് കള്‍ച്ചറില്‍' സജീവമാക്കുകയാണ് മസ്‌ക്.


WORLD
സംഘർഷത്തിന് അയവുവരുത്തില്ലെന്ന് പാകിസ്ഥാന്‍; അതിർത്തിയിലെ ആക്രമണങ്ങള്‍ തുടരുമെന്ന് സൂചന
Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു