കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കയിലും സംഭവിച്ചത്. ദുരന്ത വാര്‍ത്ത കേട്ടായിരുന്നു കേരളം ജൂലൈ 30ന് വെളുപ്പിനെ ഉണര്‍ന്നത്.
ചൂരല്‍മല ഉരുള്‍പൊട്ടല്‍
കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലായിരുന്നു വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ചത്. കേരളം ജൂലൈ 30ന് വെളുപ്പിനെ ഉണര്‍ന്നത് തന്നെ ആ ദുരന്ത വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി മനസിലാക്കുവാൻ അധിക നേരം വേണ്ടി വന്നില്ല. നിരവധിയാളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടതായി പ്രദേശവാസികള്‍ തന്നെ പറഞ്ഞിരുന്നു. നേരം പുലർന്നതോടെ ചാലിയാർ പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്ന ഉള്ളുലക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. എന്താണ് അന്ന് ചൂരൽമലയിൽ സംഭവിച്ചത്?