എംഎൽഎ അല്ലാത്തവർക്കും മുഖ്യമന്ത്രിയാകാമെന്ന് അജയ് തറയിൽ; മുഖ്യമന്ത്രി പോരിനിടെ കെ.സിക്കായി പാട്ടിറക്കി അനുകൂലികൾ

കെ.സി. വേണുഗോപാലിന് പരോക്ഷ പിന്തുണയുമായി അജയ് തറയിൽ...
എംഎൽഎ അല്ലാത്തവർക്കും മുഖ്യമന്ത്രിയാകാമെന്ന് അജയ് തറയിൽ; മുഖ്യമന്ത്രി പോരിനിടെ കെ.സിക്കായി പാട്ടിറക്കി അനുകൂലികൾ
Source: News Malayalam 24x7
Published on
Updated on

എറണാകുളം: കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദത്തിനിടെ കെ.സി. വേണുഗോപാലിന് പരോക്ഷ പിന്തുണയുമായി അജയ് തറയിൽ. എംഎൽഎ അല്ലാത്തവർക്കും മുഖ്യമന്ത്രിയാകാം. എ.കെ. ആൻ്റണി അടക്കമുള്ളവർ അങ്ങനെ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും പണിയെടുക്കുന്നവർ മുഖ്യമന്ത്രിയാകട്ടെയെന്നത് തൻ്റെ അഭിപ്രായം മാത്രമെന്നും അജയ് തറയിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.

എംഎൽഎ അല്ലാത്തവർക്കും മുഖ്യമന്ത്രിയാകാമെന്ന് അജയ് തറയിൽ; മുഖ്യമന്ത്രി പോരിനിടെ കെ.സിക്കായി പാട്ടിറക്കി അനുകൂലികൾ
"സംഘടനാകാര്യ ജനറൽ സെക്രട്ടറി പ്രവർത്തിക്കേണ്ടത് കേരളത്തിൽ മാത്രമല്ല"; കെ.സിക്കെതിരെ സൈബർ ലോകത്തും പോര്; വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കി മലപ്പുറത്ത് ഫ്ലക്സ് ബോർഡ്

സൈബർ ലോകത്ത് നടക്കുന്ന വാക്ക് പോര് പാർട്ടിയെ ബാധിക്കില്ലെന്നും അജയ് തറയിൽ പറഞ്ഞു. നുഴഞ്ഞ് കയറിയ മറ്റ് പാർട്ടിക്കാരും ഫേക്ക് അക്കൗണ്ടുമാണ് ഇത്തരം ചർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിനായി പാട്ടിറക്കി അനുകൂലികൾ. കെ.സി. വേണുഗോപാലിൻ്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി റീൽ ആയാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. യുഡിഎഫിന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വരും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com