സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് വൈകും എന്ന് കരുതിയതെന്ന് എ.കെ ആൻ്റണി

"പണ്ടത്തെ വെച്ച് നോക്കിയാൽ ഇത് എന്ത് പൊട്ടിത്തെറി"
എ. കെ. ആൻ്റണി
എ. കെ. ആൻ്റണി
Published on
Updated on

തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് വൈകും എന്ന് കരുതിയതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആൻ്റണി. തെരഞ്ഞടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിൽ എല്ലാം ശരിയായില്ലേ എന്ന് ചോദിച്ച ആൻ്റണി, പണ്ടത്തെ വെച്ച് നോക്കിയാൽ ഇത് എന്ത് പൊട്ടിത്തെറി എന്നും പ്രതികരിച്ചു.

പിണറായി ഭരണം അവസാനിക്കുമെന്നും ഇവിടെ മറ്റൊരു ശരി വരമെന്നും ആൻ്റണി പറഞ്ഞു. ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനായി മാറുകയാണെന്ന് പറഞ്ഞ ആൻ്റണി അദ്ദേഹം റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

എ. കെ. ആൻ്റണി
മലപ്പുറത്തിൻ്റെ മണ്ണിൽ ജയം ആർക്ക്? 16 നിയമസഭാ മണ്ഡലങ്ങളുടെയും വിശകലനം

സി. പി ജോൺ കേരളത്തിന്റെ പൊതു ജീവിതത്തിന്റെ സ്വത്താണെന്നും അദ്ദേഹം നല്ല ഭൂരിപക്ഷത്തിൽ ജയിച്ച് എംഎൽഎ ആകുമെന്നും എ.കെ ആൻ്റണി പറഞ്ഞു. പോളിങ് സ്റ്റേഷനിൽ നേരിട്ട് എത്തി സി.പി ജോണിനു വോട്ട് ചെയ്യുമെന്നും ആൻ്റണി പറഞ്ഞു.

എ. കെ. ആൻ്റണി
Poll Lab | ബാലറ്റിലൂടെ അധികാരത്തിലേറിയ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍... അത് കേരളത്തിലല്ല

Related Stories

No stories found.
News Malayalam 24x7
newsmalayalam.com