'വേർപെടുത്തില്ല, വേലി കെട്ടില്ല നമ്മൾ ഒന്നാന്ന് കാണിച്ച കൂട്ടരുണ്ട്…'; എൽഡിഎഫിൻ്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്ത്

ഗായിക ആര്യ ദയാൽ പാടിയ ​ഗാനമാണ് പുറത്തിറങ്ങിയത്.
'വേർപെടുത്തില്ല, വേലി കെട്ടില്ല നമ്മൾ ഒന്നാന്ന് കാണിച്ച കൂട്ടരുണ്ട്…'; എൽഡിഎഫിൻ്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്ത്
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ എൽഡിഎഫിൻ്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ​ഗാനം പുറത്ത്. ഗായിക ആര്യ ദയാൽ പാടിയ ​ഗാനമാണ് പുറത്തിറങ്ങിയത്. ആര്യ തന്നെയാണ് ​ഗാനത്തിൻ്റെ രചന നിർവഹിച്ചത്. കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ സർക്കാരിൻ്റെ ഭരണനേട്ടങ്ങളാണ് പാട്ടിലുള്ളത്.

'വേർപെടുത്തില്ല, വേലി കെട്ടില്ല നമ്മൾ ഒന്നാന്ന് കാണിച്ച കൂട്ടരുണ്ട്…'; എൽഡിഎഫിൻ്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്ത്
റിയാസും അൻവറും നേർക്കുനേർ; ആരാകും ബേപ്പൂർ സുൽത്താൻ?

കണ്ടോണം കണ്ടോണം നമ്മൻ്റെ പോക്ക്, വാക്ക് പറഞ്ഞാല് വാക്കാന്ന് വാക്ക് എന്നാണ് ഗാനത്തിൻ്റെ വരികൾ ആരംഭിക്കുന്നത്. പുതിയ കാലം പുലരുക സ്നേഹം കനവിലും കരളിലും അനുനിമിഷം ഇവിടെ വീണ്ടും ഉണർന്നിടും ദേശം, ഇനിയും ഒന്നായ് നാം തുടരും എന്ന വരിയോടെയാണ് ഗാനം അവസാനിക്കുന്നത്. സിത്താരയ്ക്കും വേടനും പിന്നാലെയാണ് ആര്യ ദയാൽ എൽഡിഎഫിന് വേണ്ടി പ്രചാരണഗാനം പുറത്തിറക്കുന്നത്.

News Malayalam 24x7
newsmalayalam.com