"സമീപിച്ച 70% വോട്ടര്‍മാരും സര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു"; ബംഗാളിലെ എക്‌സിറ്റ് പോള്‍ പുറത്തുവിടുന്നില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ

കൃത്യതയെ ബാധിക്കുമെന്നതിനാല്‍ ഫലം പുറത്തുവിടുന്നില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ
"സമീപിച്ച 70% വോട്ടര്‍മാരും സര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു"; ബംഗാളിലെ എക്‌സിറ്റ് പോള്‍  പുറത്തുവിടുന്നില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ
Published on
Updated on

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ. സമീപിച്ച 70% വോട്ടര്‍മാരും സര്‍വ്വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് ഫലം പുറത്തുവിടില്ലെന്ന് തീരുമാനിച്ചതെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഇത്രയും പേര്‍ സഹകരിക്കാതിരുന്നത് സാധാരണ നിലയിലേക്കാള്‍ കൂടുതലാണെന്നും ഇത് പ്രവചനങ്ങളുടെ കൃത്യതയെ ബാധിക്കുമെന്നതിനാല്‍ ഫലം പുറത്തുവിടുന്നില്ലെന്നും ആക്‌സിസ് മൈ ഇന്ത്യ പറഞ്ഞു.

"സമീപിച്ച 70% വോട്ടര്‍മാരും സര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു"; ബംഗാളിലെ എക്‌സിറ്റ് പോള്‍  പുറത്തുവിടുന്നില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ
കേരളത്തില്‍ ഇഞ്ചോടിഞ്ച്, യുഡിഎഫിനും എല്‍ഡിഎഫിനും തുല്യത സാധ്യത: ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍

ബംഗാളിലെ 294 അസംബ്ലി മണ്ഡലങ്ങളിലുമായി ഫീല്‍ഡ് റിസര്‍ച്ചിനായുള്ള നടപടികള്‍ ക്രമീകരിച്ചു. പരിശീലനം നല്‍കിയ 80 ഓളം സര്‍വേയര്‍മാര്‍ എക്‌സിറ്റ് പോള്‍ മെത്തഡോളജി ഉപയോഗിച്ച് വോട്ടര്‍ ഇന്റര്‍വ്യൂയും മറ്റും അഭിമുഖങ്ങളും മറ്റും നടത്തി. 13250 പേരിലാണ് സാമ്പിള്‍ നടത്തിയത്. എന്നാല്‍ ഒന്നാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ക്കായി വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ 70 ശതമാനം പേരും നിസഹകരിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് ആക്‌സിസ് മൈ ഇന്ത്യ പത്രക്കുറിപ്പില്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍ സര്‍വേ ടീം പശ്ചിമ ബംഗാളില്‍ ഇതിനായി 8,324 കിലോമീറ്ററുകള്‍ സഞ്ചരിച്ചെന്നും ഫലം പ്രസിദ്ധീകരിക്കുന്നതിനായി തങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ അതിന് മുമ്പായി നടത്തിയ വിശദമായ ആഭ്യന്തര പരിശോധനയില്‍ കണക്കുകളിലെ പ്രശ്‌നങ്ങളെയും കൃത്യതയെയും ബാധിക്കുമെന്ന് തോന്നുന്നതിനാല്‍ ഫലം പുറത്തുവിടുന്നില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ പറഞ്ഞു.

"സമീപിച്ച 70% വോട്ടര്‍മാരും സര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു"; ബംഗാളിലെ എക്‌സിറ്റ് പോള്‍  പുറത്തുവിടുന്നില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ
വീണ്ടും മഴ! എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തീരുമാനം പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കാമെന്നും എന്നാല്‍ ഇത് കണക്കുകളിലെ കൃത്യതയെ ബാധിച്ചേക്കാമെന്നും അതിനാല്‍ പുറത്തുവിടുന്നില്ലെന്നും ആക്‌സിസ് മൈ ഇന്ത്യ പറഞ്ഞു.

News Malayalam 24x7
newsmalayalam.com