സ്ഥാനാർഥി പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

ബിജെപി കൗൺസിലർ സിന്ധു രാജൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് സ്ഥാനാർഥിയെ തടഞ്ഞുവച്ചത്
സ്ഥാനാർഥി പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ
Published on
Updated on

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലർ സിന്ധു രാജൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് സ്ഥാനാർഥിയെ തടഞ്ഞുവച്ചത്.

ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞുവച്ചത്. പിന്നീട് സ്ഥാനാർഥിയായ രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം.

സ്ഥാനാർഥി പര്യടനത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ
ജമാഅത്തെ ഇസ്ലാമിയിൽ നിന്നും എസ്‌ഡിപിഐയിൽ നിന്നും കേരളത്തെ ആര് രക്ഷിക്കും? അതിനുള്ള ഉത്തരമാണ് ബിജെപി: രാജ്‍നാഥ് സിങ്
News Malayalam 24x7
newsmalayalam.com