ആദ്യം വോട്ട്, പിന്നെ മതി വിവാഹം! വിവാഹ വേഷത്തിൽ പോളിങ് ബൂത്തിലെത്തി അഖിലയും ആശയും...

മേപ്പാടിയിലും അടൂരിലുമാണ് നവവധു വോട്ട് ചെയ്യാനെത്തിയത്.
ആദ്യം വോട്ട്, പിന്നെ മതി വിവാഹം! വിവാഹ വേഷത്തിൽ പോളിങ് ബൂത്തിലെത്തി അഖിലയും ആശയും...
Published on: 
Updated on: 

വയനാട്: ഏറെനാളത്തെ സ്വപ്നസാഫല്യമായ വിവാഹ ചടങ്ങിൻ്റെ തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാനെത്തി മേപ്പാടി സ്വദേശി അഖില ആൻ്റണി മൈക്കിൾ. മേപ്പാടി സ്വദേശിയായ അഖില ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

സമാനമായി പത്തനംതിട്ടയിലും വിവാഹത്തിന് മുന്നോടിയായി നവവധു വോട്ട് ചെയ്യാനെത്തി. അടൂർ നെല്ലിമുകൾ സ്വദേശി ആശ വിൽസണാണ് വോട്ട് ചെയ്യാനെത്തിയത്. പാറക്കൂട്ടം സർക്കാർ എൽ.പി സ്കൂളിൽ ആശ വോട്ട് രേഖപ്പെടുത്തിയത്.

വാഴമുട്ടം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വധുവും വരനും.

എടത്വ വാഴപറമ്പില്‍ അജോ ആൻ്റണി, ആലപ്പുഴ കനാല്‍ വാര്‍ഡ് കുറ്റിക്കല്‍ ടിൻ്റു സെലിന്‍ ഏബ്രഹാം എന്നിവരാണ് വിവാഹത്തിന് ശേഷം വോട്ട് ചെയ്യാൻ എത്തിയത്.

ഇരിങ്ങാലക്കുട പുല്ലൂർ മുല്ലക്കാട് സ്വദേശി സജ്നയും കോഴിക്കോട് മലാപറമ്പ് സ്വദേശി ഡേവിഡും വിവാഹത്തിന് പിന്നാലെ പോളിങ് ബൂത്തിലേക്ക് എത്തി സമ്മതിദാനവകാശം രേഖപ്പെടുത്തി.

News Malayalam 24x7
newsmalayalam.com