'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ'; ഡീൽ വിവാദത്തിൽ കെ.സി. വേണുഗോപാലിനെ പരിഹസിച്ച് ബൃന്ദ കാരാട്ട്

ബിജെപിക്ക് ഈ വോട്ടുകൾ സമ്മാനിച്ചത് കോൺഗ്രസ് അല്ലേ എന്നും ചോദ്യം
ബൃന്ദ കാരാട്ട്
ബൃന്ദ കാരാട്ട്
Published on
Updated on

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ പരിഹസിച്ച് ബൃന്ദ കാരാട്ട്. എംപി സ്ഥാനം ബിജെപിക്ക് നൽകിയ കെ.സി. വേണുഗോപാലാണ് ഇടതു പക്ഷത്തെ വിമർശിക്കുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. കേരളത്തിൽ സിപിഐഎം-ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്ന വേണു ഗോപാലിൻ്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അവർ. യുഡിഎഫിനെ പരാജയപ്പെടുത്താനാണ് അവർ ഡീൽ നടത്തുന്നതെന്നും ഇത്തരം ഡീലുകൾ അവരുടെ അണികൾ തന്നെ തള്ളിക്കളയുമെന്നുമാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.

"കഴിഞ്ഞ രാജ്യസഭാ എംപി തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വേണ്ടി വോട്ടു ചെയ്തു. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നു. 25 കോർപ്പറേഷൻ സീറ്റുകളിൽ കോൺഗ്രസിൻ്റെ വോട്ട് കുത്തനെ കുറഞ്ഞു. ബിജെപിക്ക് ഈ വോട്ടുകൾ സമ്മാനിച്ചത് കോൺഗ്രസ് അല്ലേ ?" ബൃന്ദ കാരാട്ട് ചോദിച്ചു.

ബൃന്ദ കാരാട്ട്
"ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചു"; പാലക്കാട്ടെ കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി

പ്രസംഗത്തിൽ മോദിയ്ക്കെതിരെയും വിമർശനം ഉണ്ടായി. മോദിയും ആർഎസ്എസും ഭരണഘടന ഒരിക്കലും അംഗീകരിക്കില്ലെന്നും അവർ അംഗീകരിക്കുന്നത് മനുസ്മൃതിയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഐ.ബി. സതീഷിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച ബൃന്ദ കാരാട്ട് ഇടതു പക്ഷ സർക്കാരിൻ്റെ ഭരണ നേട്ടങ്ങളെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും സംസാരിച്ചു.

ബൃന്ദ കാരാട്ട്
"കോൺഗ്രസ് നേതാക്കൾ അണികളെ ചതിക്കുന്നു, സ്ഥാനാർഥിയായത് ജനങ്ങളുടെ നിർബന്ധത്താൽ"; വാർത്താ സമ്മേളനത്തിനിടെ വിതുമ്പി കൊയ്യം ജനാർദനൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com