വാമനപുരത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; കേസെടുത്ത് നെടുമങ്ങാട് പൊലീസ്

തെരഞ്ഞടുപ്പ് പ്രചാരണ നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്നാണ് പരാതി
വാമനപുരത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; കേസെടുത്ത് നെടുമങ്ങാട് പൊലീസ്
Published on
Updated on

തിരുവനന്തപുരം: വാമനപുരത്ത് കോൺഗ്രസ്-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. വാമനപുരം യുഡിഎഫ് സ്ഥാനാർഥി സുധീർഷാ പാലോടിന്റെ നോട്ടീസ് വിതരണത്തിനിടെയാണ് സംഭവം. തെരഞ്ഞടുപ്പ് പ്രചാരണ നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചികിത്സ തേടി.

അതേസമയം, എറണാകുളം മൂവാറ്റുപുഴയിലും യുഡിഎഫ് റോഡ് ഷോയ്ക്കിടെ സംഘർഷമുണ്ടായി. എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. തെലങ്കാന മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ നയിച്ച റോഡ് ഷോയിലാണ് സംഘർഷമുണ്ടായത്. ഇരുപാർട്ടികളും നടത്തിയ റോഡ് ഷോയിൽ അഭിവാദ്യം അറിയിക്കാൻ എത്തിയ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. പൊലീസും മുതിർന്ന നേതാക്കളും ചേർന്നാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. സംഭവത്തെത്തുടർന്ന് മൂവാറ്റുപുഴ–പുനലൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

വാമനപുരത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; കേസെടുത്ത് നെടുമങ്ങാട് പൊലീസ്
പാട്യത്ത് ബിജെപി വനിതാ മെമ്പറുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്; നാല് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com