"കോൺഗ്രസിന്റെ ചാവേറാകുന്നത് ഇഷ്ടമല്ല, വിയോജിപ്പ് അച്ഛനോട് തുറന്നുപറഞ്ഞിട്ടുണ്ട്"; കെ. മുരളീധരൻ്റെ മകൻ

പക്ഷേ യുദ്ധത്തിന് ഇറങ്ങുന്ന പോരാളിയോട് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും അരുൺ നാരായൺ പറഞ്ഞു
"കോൺഗ്രസിന്റെ ചാവേറാകുന്നത് ഇഷ്ടമല്ല, വിയോജിപ്പ് അച്ഛനോട് തുറന്നുപറഞ്ഞിട്ടുണ്ട്"; കെ. മുരളീധരൻ്റെ മകൻ
Published on
Updated on

തിരുവനന്തപുരം: കെ. മുരളീധരൻ കോൺഗ്രസ്‌ ചാവേറാകുന്നത് ഇഷ്ടമല്ലെന്ന് മകൻ അരുൺ നാരായൺ പറഞ്ഞു. വിയോജിപ്പ് അച്ഛനോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ യുദ്ധത്തിന് ഇറങ്ങുന്ന പോരാളിയോട് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും തീരുമാനിച്ചു കഴിഞ്ഞാൽ അച്ഛന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുമെന്നും അരുൺ ന്യൂസ് മലയാളത്തോട് പറഞ്ഞു.

വട്ടിയൂർക്കാവിൽ കെ. മുരളീധരന് വിജയം ഉറപ്പാണ്. പത്മജ വേണുഗോപാൽ ബിജെപിയിൽ പോയതിൽ കുടുംബത്തിന് സങ്കടമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നു അത്. നമ്മുടെ ആശയവുമായി ഒരിക്കലും യോജിച്ചു പോകുന്ന തീരുമാനമല്ല അത്. തെറ്റ് തിരിച്ചറിഞ്ഞ് പദ്മജ തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്നും അരുൺ നാരായൺ പറഞ്ഞു.

"കോൺഗ്രസിന്റെ ചാവേറാകുന്നത് ഇഷ്ടമല്ല, വിയോജിപ്പ് അച്ഛനോട് തുറന്നുപറഞ്ഞിട്ടുണ്ട്"; കെ. മുരളീധരൻ്റെ മകൻ
കൃഷാന്ദ് ചിത്രം 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്' ഒടിടിയിൽ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്നാണ് കെ. മുരളീധരൻ ജനവിധി തേടുന്നത്. രൂപീകരിക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന വട്ടിയൂര്‍ക്കാവ് 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വി.കെ. പ്രശാന്ത് വിജയം ആവര്‍ത്തിക്കുകയായിരുന്നു. 2019ല്‍ കെ. മുരളീധരന്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെ തുടര്‍ന്നാണ് വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com