"മന്ത്രിമാർ ഉൾപ്പെടെ പരാജയം അറിയും"; കൊല്ലം പിടിക്കുമെന്ന് കോൺഗ്രസ്

പത്തനാപുരത്തും, കൊട്ടാരക്കരയിലും അട്ടിമറി വിജയം ഉണ്ടാകും. ചടയമംഗലത്തും വിജയിച്ചേക്കാം എന്നാണ് പ്രതീക്ഷ
കൊല്ലത്ത് വിജയപ്രതീക്ഷയോടെ കോൺഗ്രസ്
Published on
Updated on

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് അഞ്ച് മുതൽ ഏഴ് വരെ സീറ്റ് നേടുമെന്ന് ഡിസിസിയുടെ വിലയിരുത്തൽ. അഞ്ച് സീറ്റുകളിൽ വിജയം ഉറപ്പ്. യുഡിഎഫ് അനുകൂല തരംഗമുണ്ടായാൽ ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാർ പരാജയപ്പെടും. പത്തനാപുരത്തും, കൊട്ടാരക്കരയിലും അട്ടിമറി വിജയം ഉണ്ടാകും. ചടയമംഗലത്തും വിജയിച്ചേക്കാം എന്നാണ് പ്രതീക്ഷ. ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഏറെ ആത്മവിശ്വാസത്തിൽ ആണെന്ന് ഡിസിസി പ്രസിഡൻ്റ് രാജേന്ദ്ര പ്രസാദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

കൊല്ലത്ത് വിജയപ്രതീക്ഷയോടെ കോൺഗ്രസ്
ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടോ?; വ്യക്തത വരുത്താതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com