സിപിഐയുടെ നാലു മന്ത്രിമാരും ജയിക്കും; കെ. രാജനും ജി. ആർ. അനിലും വൻവിജയം നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ്

കരുനാഗപ്പള്ളിയിലും മൂവാറ്റുപുഴയിലും തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി
സിപിഐയുടെ നാലു മന്ത്രിമാരും ജയിക്കും; കെ. രാജനും ജി. ആർ. അനിലും വൻവിജയം നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ്
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന വിലയിരുത്തലുമായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. സിപിഐയുടെ നാലു മന്ത്രിമാരും ജയിക്കും. കെ. രാജനും ജി. ആർ. അനിലും വൻവിജയം നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി.

സിപിഐക്ക്‌ 15 സീറ്റുകളിൽ വരെ ജയസാധ്യതയുണ്ട്. തൃശൂരിൽ ശക്തമായ മത്സരമുണ്ടാകും. കരുനാഗപ്പള്ളിയിലും മൂവാറ്റുപുഴയിലും തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സിപിഐ എക്സിക്യൂട്ടീവ് വിലയിരുത്തി.

സിപിഐയുടെ നാലു മന്ത്രിമാരും ജയിക്കും; കെ. രാജനും ജി. ആർ. അനിലും വൻവിജയം നേടുമെന്നും സിപിഐ എക്സിക്യൂട്ടീവ്
ഇടുക്കിയിൽ സിപിഐ മത്സരിച്ച പീരുമേട് മണ്ഡലം നഷ്ടപ്പെടും; പാലക്കാട് സിറ്റിങ് സീറ്റുകൾ നിലനിർത്തുമെന്നും സിപിഐഎം

അതേസമയം, ഇടുക്കിയിൽ സിപിഐ മത്സരിച്ച പീരുമേട് മണ്ഡലം നഷ്ടപ്പെടും എന്ന വിലയിരുത്തലിലാണ് സിപിഐഎം. ഇടുക്കിയിലും ഉടുമ്പൻചോലയിലും ഉറപ്പായും വിജയിക്കും. ദേവികുളത്ത് ശക്തമായ മത്സരം നടക്കും. തൊടുപുഴയിൽ വോട്ട് വർധിപ്പിച്ചേക്കും എന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് യോഗം വിലയിരുത്തിയത്. പീരുമേടിന് പുറമേ തൃശൂരും നാദാപുരവും നഷ്ടപ്പെട്ടേക്കാം എന്നും സിപിഐഎം വിലയിരുത്തുണ്ട്. മന്ത്രിമാരായ കെ. രാജനും ജെ. ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായും വിലയിരുത്തലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com