"തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍"; ആരോപണവുമായി സിപിഐഎം

ബിജെപി കേരള എന്ന സീലാണ് കത്തിലുള്ളതെന്ന് സിപിഐഎം.
"തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍";  ആരോപണവുമായി സിപിഐഎം
Published on: 
Updated on: 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തില്‍ ബിജെപിയുടെ സീല്‍ എന്ന ആരോപണവുമായി സിപിഐഎം.  2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിൻ്റെ സീലുള്ളത് എന്നാണ് സിപിഐഎം ആരോപിച്ചത്. എങ്ങനെയാണ് കത്തിൽ ബിജെപിയുടെ സീൽ വന്നതെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകേണ്ടിവരും.

എം.വി. നികേഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ നാട്യങ്ങളും ബിജെപി ഉപേക്ഷിച്ചോ ?

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയേയും ബിജെപിയേയും നിയന്ത്രിക്കുന്നത് ഒരേ ഓഫീസ് തന്നെയാണെന്ന് പരസ്യമായി അറിയുന്ന കാര്യം.എങ്കിലും കത്തിടപാടിന് രണ്ടു മേശ ഇടണം! സീൽ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ!

ഏത് ചിഹ്നത്തിൽ കുത്തിയാലും താമര തെളിയുന്ന പോലെ മറ്റൊരു സാധാരണ കാര്യം!ശ്രദ്ധിക്കണ്ടേ അമ്പാനെ...

വാർത്ത തിരയുന്നവരോട് ...തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പം ചേർത്ത affidavit ൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ. വോട്ടിങ് മെഷീനിൽ ഏത് ബട്ടൺ ഞെക്കിയാലും താമര തെളിയുന്നു എന്ന വാർത്ത പലവട്ടം കേട്ടിട്ടുണ്ട്. എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമീഷനും ഒരേ സീൽ ആണ് ഉപയോഗിക്കുന്നത് എന്ന വാർത്ത ഇതാദ്യമാണ്. ബ്രേക്കിംഗ് ന്യൂസ്. എല്ലാ ഇ മെയിൽ വിലാസക്കാർക്കും ഇത് കിട്ടിയിട്ടുണ്ട്. രണ്ട് വിലാസക്കാരോട് verify ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫീസ് തന്നെയാണ് അയച്ചതും. അതും ഉറപ്പിച്ചിട്ടുണ്ട്...

Related Stories

മേജർ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
Election Commission allocates symbol and name to the Mamata-Ritabrata faction
Hasan Waris makes serious allegations against ED
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലില്‍ കെ. സുരേന്ദ്രന്‍...; തെരഞ്ഞെടുപ്പ് അങ്കത്തിന് മുന്നേയിറങ്ങി ബിജെപി
News Malayalam 24x7
newsmalayalam.com