'ശശി തരൂരിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചു'; കുമളിയിൽ ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഡിസിസി പ്രസിഡൻ്റ്

ഭിന്നശേഷിക്കാരനെ ഡിസിസി പ്രസിഡൻ്റ് കയ്യേറ്റം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു...
കയ്യേറ്റത്തിൻ്റെ ദൃശ്യങ്ങൾ
കയ്യേറ്റത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on
Updated on

ഇടുക്കി: കുമളിയിൽ ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഡിസിസി പ്രസിഡന്റ്. ശശി തരൂരിന്റെ പരിപാടിക്ക് ഇടയിലാണ് സംഭവം. തരൂരിനൊപ്പം സെൽഫി എടുക്കാൻ വന്ന ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെയാണ് ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി.പി. മാത്യു തള്ളി മാറ്റിയത്. കയ്യേറ്റത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

തരൂരിനൊപ്പം സെൽഫി എടുക്കാൻ വന്ന ഭിന്നശേഷിക്കാരനെ തള്ളി മാറ്റുകയും ചോദ്യം ചെയ്ത പ്രാദേശിക പാർട്ടി പ്രവർത്തകർക്ക് നേരെ ഡിസിസി പ്രസിഡന്റ് ദേഷ്യപ്പെടുകയും ചെയ്തു. വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡൻ്റിനെയാണ് കയ്യേറ്റം ചെയ്തത്.

കയ്യേറ്റത്തിൻ്റെ ദൃശ്യങ്ങൾ
'മധുരമുള്ള ആദ്യ വോട്ട്'; കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

അതേസമയം, വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി കോൺഗ്രസ് പ്രവർത്തകർ റോഡിൽ വച്ച് കയർത്തു. വാഹനങ്ങൾ കടത്തി വിടുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com