എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യർ, ഏകാധിപത്യ പ്രവണത കോൺ​ഗ്രസിൽ അനുവദിക്കില്ല: ദീപ്തി മേരി വർഗീസ്

ഏകാധിപത്യ പ്രവണത കാട്ടിയ പിണറായി വിജയൻ എല്ലാവർക്കും ഒരു പാഠമാണെന്നും ദീപ്തി മേരി വർഗീസ് ന്യൂസ് മലയാളത്തോട് പറഞ്ഞു
ദീപ്തി മേരി വർഗീസ്
ദീപ്തി മേരി വർഗീസ്Source: Screengrab
Published on
Updated on

കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തുറന്നടിച്ച് ദീപ്‌തി മേരിവർ​ഗീസ്. നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം പരസ്യമായി കേൾക്കണമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. എംഎൽഎമാരെ രഹസ്യമായി കേൾക്കണമെന്ന് സതീശൻ ആവശ്യം ഉയർത്തിയതിന് പിന്നാലെയാണ് പ്രതികരണം. പാർട്ടിയിൽ ഏകാധിപത്യ പ്രവണത അനുവദിക്കില്ലെന്നും വി.ഡി. സതീശന് ദീപ്തി മേരി വർഗീസിൻ്റെ ഒളിയമ്പ്. ഏകാധിപത്യ പ്രവണത കാട്ടിയ പിണറായി വിജയൻ എല്ലാവർക്കും ഒരു പാഠമാണെന്നും ദീപ്തി മേരി വർഗീസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

"എംഎൽഎമാരുടെ അഭിപ്രായം പരസ്യമായി കേൾക്കണം. കൊച്ചി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ അങ്ങനെയാണ് ഉണ്ടായത്. മികച്ച പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിതലയെ മാറ്റിയിട്ടാണ് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായത്. എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. എംഎൽഎ അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ട്", ദീപ്തി മേരി വർഗീസിന്റെ വാക്കുകൾ.

ദീപ്തി മേരി വർഗീസ്
"എംഎൽഎമാരുടെ അഭിപ്രായം നിരീക്ഷകരല്ലാത്തവർ കേൾക്കേണ്ട"; മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിയെ വിശ്വാസമില്ലെന്ന് വി.ഡി. സതീശൻ പക്ഷം
News Malayalam 24x7
newsmalayalam.com