"രാവിലെ ഫോണിൽ വിളിച്ച് സീറ്റ് വാഗ്ദാനം ചെയ്തവർ ഉച്ചയ്ക്കുശേഷം ചതിച്ചു"; പാർട്ടി നേതൃത്വത്തിനെതിരെ ഡെന്നീസ് കെ. ആൻറണി

തന്നെ മറികടന്ന് കോൺഗ്രസ് പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയത് നീതികേടെന്ന് ഫേസ്ബുക്ക് കുറിപ്പ്
ഡെന്നീസ് കെ. ആൻ്റണി
Published on
Updated on

തൃശൂർ: സീറ്റ് നിഷേധിക്കപ്പെട്ടതിൽ പാർട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ചാലക്കുടിയിലെ മുൻ സ്ഥാനാർഥി ഡെന്നിസ്. കെ ആൻ്റണി. രാവിലെ ഫോണിൽ വിളിച്ച് സീറ്റ് വാഗ്ദാനം ചെയ്തവർ ഉച്ചയ്ക്കുശേഷം ചതിച്ചുവെന്നും മണ്ഡലത്തിൽ പ്രവർത്തിച്ച തന്നെ മറികടന്ന് കോൺഗ്രസ് പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയത് നീതികേടെന്നും ഡെന്നീസ് ഫേസ് ബുക്കിൽ കുറിച്ചു.

ഡെന്നീസ് കെ. ആൻ്റണി
പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥി; കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

പാർട്ടി ചെയർമാൻ അടക്കമുള്ളവർ തന്നെ മത്സര രംഗത്ത് നിന്നും മാറ്റി നിർത്തുകയാണുണ്ടായതെന്ന് ഡെന്നീസ് ആരോപിച്ചു. പാർട്ടി തീരുമാനത്തിന് പിന്നാലെ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടതായും ഡെന്നീസ് കെ. ആൻറണി ന്യൂസ് മലയാളത്തോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com