"ജമാഅത്തെ ഇസ്ലാമിയുമായി ഒരുമിച്ചു പോകില്ലെന്ന് പറഞ്ഞതിനാൽ മുനീറിന് സീറ്റ് നിഷേധിച്ചു"; ആരോപണവുമായി എളമരം കരീം, പുതിയ കഥയെന്ന് എം.കെ. മുനീർ

പ്രചാരണം നടത്താനുള്ള ആരോഗ്യസ്ഥിതി ഇപ്പോഴില്ലെന്നും എം.കെ. മുനീർ വ്യക്തമാക്കി.
"ജമാഅത്തെ ഇസ്ലാമിയുമായി  ഒരുമിച്ചു പോകില്ലെന്ന് പറഞ്ഞതിനാൽ മുനീറിന് സീറ്റ് നിഷേധിച്ചു"; ആരോപണവുമായി എളമരം കരീം, പുതിയ കഥയെന്ന്  എം.കെ. മുനീർ
Published on: 
Updated on: 

മലപ്പുറം: എം.കെ. മുനീറിനെതിരെ ആരോപണവുമായി എളമരം കരീം. ജമാഅത്തെ ഇസ്ലാമിയും ലീഗും ഒരുമിച്ചു പോകില്ലെന്ന് പറഞ്ഞത് കൊണ്ടാണ് മുസ്ലീം ലീഗ് എം.കെ. മുനീറിന് സീറ്റ് നൽകാതിരുന്നത് എന്നാണ് എളമരം കരീമിൻ്റെ ആരോപണം. ലീഗിൻ്റെ മുതിർന്ന നേതാക്കൾക്ക് മുനീറിൻ്റെ പരാമർശങ്ങൾ ഇഷ്ടമായില്ല. സ്ഥാനാർഥിത്വം നൽകാതിരുന്നത് ആരോഗ്യ പ്രശ്നം കൊണ്ടല്ലെന്നും എളമരം കരീം പറഞ്ഞു.

എളമരം കരീം പുതിയ കഥകൾ മെനയുന്നുവെന്നാണ് എം.കെ. മുനീറിൻ്റെ മറുപടി. മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ കൺട്രോളിലല്ല. ആശയപരമായി ജമാഅത്തെ ഇസ്ലാമിയോട് യോജിക്കാനാവില്ല. പ്രചാരണം നടത്താനുള്ള ആരോഗ്യസ്ഥിതിയല്ല ഇപ്പോഴെന്നും എം.കെ. മുനീർ വ്യക്തമാക്കി.

"ജമാഅത്തെ ഇസ്ലാമിയുമായി  ഒരുമിച്ചു പോകില്ലെന്ന് പറഞ്ഞതിനാൽ മുനീറിന് സീറ്റ് നിഷേധിച്ചു"; ആരോപണവുമായി എളമരം കരീം, പുതിയ കഥയെന്ന്  എം.കെ. മുനീർ
തുടർഭരണം തടയണം; പരോക്ഷ പരാമർശവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോക്

സീറ്റ്‌ കിട്ടാത്ത കാരണം ജമാഅത്ത് ഇസ്ലാമി ആണെന്ന വിവരം എളമരം കരീമിന് എവിടുന്ന് കിട്ടിയെന്ന് എനിക്കറിയില്ലെന്നും എം.കെ. മുനീർ പറഞ്ഞു. ആശയപരമായി ജമാഅത്തെ ഇസ്ലാമിയോട് യോജിക്കാനാവില്ല. ആശയപരമായി വ്യത്യാസം ഉള്ളതുകൊണ്ടാണ് രണ്ടും രണ്ടായി നിൽക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഓടി നടന്ന് പ്രചാരണം നടത്താനുള്ള ആരോഗ്യസ്ഥിതിയല്ലെന്നും മുനീർ ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com