അഞ്ജലി നായർക്ക് തിരിച്ചടി; ബാലറ്റിൽ പേര് മാറ്റണമെന്ന അപേക്ഷ വരണാധികാരി തള്ളി

പേര് മാറ്റം തിരിച്ചടിയാകില്ലെന്ന് അഞ്ജലി നായർ
അഞ്ജലി നായർ
അഞ്ജലി നായർ
Published on: 
Updated on: 

എറണാകുളം: ബാലറ്റിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളി. ഔദ്യോഗിക പേര് തന്നെ ഉപയോഗിക്കണമെന്നാണ് നിർദേശം. അഞ്ജലി പി.വി. എന്ന ഔദ്യോഗിക പേരിനു പകരം അഞ്ജലി നായർ എന്ന പേര് ബാലറ്റിൽ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച അഞ്ജലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചത്.

അഞ്ജലി നായർ
സന്ദീപ് വാര്യരെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രചാരണ സംഘത്തെ തടഞ്ഞ സിഐടിയു പ്രവർത്തകൻ

പോസ്റ്റൽ ബാലറ്റിലടക്കം അഞ്ജലി പി.വി. എന്ന പേരാണ് നൽകിയിരിക്കുന്നതെന്നും അത് മാറ്റാനാകില്ലെന്നുമാണ് വരണാധികാരി നിലവിൽ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ പേര് മാറ്റുക സാധ്യമല്ല എന്നും വ്യക്തമാക്കി. അതേസമയം, പേര് മാറ്റം തിരിച്ചടിയാകില്ലെന്നും നിയമ നടപടി വേണോ എന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അഞ്ജലി നായർ പ്രതികരിച്ചു.

അഞ്ജലി നായർ
ഇടത് സർക്കാരിൻ്റെ നാളുകൾ എണ്ണപ്പെട്ടു, കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും; നരേന്ദ്ര മോദി
News Malayalam 24x7
newsmalayalam.com