"ആസ്തി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തി"; ജി. സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് എസ്. സുരേഷ് കുമാർ ആണ് പരാതി നൽകിയത്.
"ആസ്തി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തി"; ജി. സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്  പരാതി
Source: Files
Published on
Updated on

ആലപ്പുഴ: ആസ്തി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ജി. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് എസ്. സുരേഷ് കുമാർ ആണ് പരാതി നൽകിയത്. കൈവശം പണം ഇല്ല എന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. നോമിനേഷന് ഒരാഴ്ച മുൻപ് സുധാകരൻ്റെയും ഭാര്യയുടെയും അക്കൗണ്ടിലെ പണം മകൻ്റെയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.

News Malayalam 24x7
newsmalayalam.com