"ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി"; അപര സ്ഥാനാർഥികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ഥിത്വമെന്നും കോടതി...
"ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി"; അപര സ്ഥാനാർഥികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Source: Files
Published on: 
Updated on: 

എറണാകുളം: തെരഞ്ഞെടുപ്പുകളിലെ അപര സ്ഥാനാർഥികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടിയെന്ന് ഹൈക്കോടതി വിമർശിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ഥിത്വമെന്നും അത് തടയണമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.

അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കും. അപര സ്ഥാനാര്‍ഥികളെ നിയോഗിക്കുന്നത് തടയണമെന്നും ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും സിംഗിള്‍ ബെഞ്ച് നിർദേശിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

"ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി"; അപര സ്ഥാനാർഥികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഗുരുവായൂരിലെ മുസ്ലീം എംഎല്‍എമാരുടെ പേരുള്ള ഫ്ലക്‌സ് ബോര്‍ഡ്; വീണ്ടും വര്‍ഗീയ പ്രചാരണവുമായി ബി. ഗോപാലകൃഷ്ണന്‍

തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. അഞ്ജലി നായര്‍ എന്ന പേര് ബാലറ്റില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കി. അഞ്ജലി പി.വി. എന്നാണ് ഔദ്യോഗിക രേഖകളിലെ പേരെന്നും, വോട്ടിങ് മെഷീനിൽ അഞ്ജലി നായർ എന്നാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അവർ കോടതിയെ സമീപിച്ചത്.

News Malayalam 24x7
newsmalayalam.com