"തെറ്റായിപ്പോയി"; മുഖ്യമന്ത്രിയോട് അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ദാസ് പി. ജോർജ്

വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
"തെറ്റായിപ്പോയി"; മുഖ്യമന്ത്രിയോട് അങ്ങനെ 
ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ദാസ് പി. ജോർജ്
Published on
Updated on

പത്തനംതിട്ട: കോന്നിയിൽ വച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് ചോദ്യം ചോദിച്ച ദാസ് പി. ജോർജ്. ആവേശം കൊണ്ടാണ് ചോദ്യം ചോദിച്ചത്. പക്ഷേ, ആ വേദിയിൽ വച്ച് മുഖ്യമന്ത്രിയോട് അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു. സംഭവസമയത്ത് മദ്യപിച്ചിരുന്നു എന്നും ദാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ഒരുപാട് വികസനങ്ങൾ ചെയ്ത് മുഖ്യമന്ത്രിയാണ്. 20,000 കോടിയുടെ വികസനങ്ങൾ ചെയ്തിട്ടുണ്ട്. തുടർഭരണം കിട്ടുമെന്ന് ഉറപ്പാണ്. പക്ഷേ, കിഫ്ബി ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണ്. അടുത്ത അഞ്ച് വർഷവും ഇങ്ങനെയായാൽ മുന്നോട്ടുള്ള കാര്യങ്ങൾ എന്താകും", ഈ ചോദ്യമാണ് മുഖ്യമന്ത്രിയോട് ചോദിച്ചത്. എന്നാൽ അത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

"തെറ്റായിപ്പോയി"; മുഖ്യമന്ത്രിയോട് അങ്ങനെ 
ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ദാസ് പി. ജോർജ്
കത്തിൽ ബിജെപി സീൽ; ഉദ്യോഗസ്ഥർ ബലിയാടോ? വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷൻ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം

ഇതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച ആളോട് മുഖ്യമന്ത്രി പറഞ്ഞ മറുപടി കോൺഗ്രസും ആയുധമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com