മങ്കടയിൽ നിർണായക നീക്കം; ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് ഇടത് സ്വതന്ത്രനായേക്കും

യുഡിഎഫിൻ്റെ ലീഗ് സ്ഥാനാർഥി മഞ്ഞളാംകുഴി അലിക്കെതിരെ കുന്നത്ത് മുഹമ്മദിനെ മത്സരിപ്പിക്കാൻ നീക്കം.
Kunnath Muhammed
Published on
Updated on

മലപ്പുറം: മങ്കടയിൽ ലീഗ് വിമതനെ ഇടത് സ്വതന്ത്രനാക്കി മത്സരിപ്പിക്കാൻ സിപിഐഎമ്മിൻ്റെ നിർണായക നീക്കം. യുഡിഎഫിൻ്റെ ലീഗ് സ്ഥാനാർഥി മഞ്ഞളാംകുഴി അലിക്കെതിരെ ലീഗ് വിമതൻ കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതോടെ ഇടത് സ്ഥാനാർഥി എം.പി. അലവി പത്രിക പിൻവലിക്കും.

ഇന്നലെയാണ് സിപിഐഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ എം.പി. അലവി പത്രിക നൽകിയത്. നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും. എന്നാൽ ഇടതുപക്ഷത്തിൻ്റെ സ്വതന്ത്രനാകാൻ ലീഗ് നേതാവ് തയ്യാറാകുമോ എന്നത് വ്യക്തമല്ല.

News Malayalam 24x7
newsmalayalam.com