"ദിസ് ഈസ് മൈ മെസേജ്"; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാണിച്ച് മോഹൻലാൽ, വോട്ട് ചെയ്ത് പ്രമുഖർ

പൂജപ്പുര മുടവൻമുകളിലെ ബൂത്തിലെത്തിയാണ് നഠൻ മോഹൻലാൽ വോട്ട് ചെയ്തത്.
"ദിസ് ഈസ് മൈ മെസേജ്"; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാണിച്ച് മോഹൻലാൽ,  വോട്ട് ചെയ്ത് പ്രമുഖർ
Published on
Updated on

തിരുവനന്തപുരം: വോട്ടെടുപ്പിൻ്റെ ആദ്യമണിക്കൂറിൽ സമ്മതിദാന അവകാശം വിനിയോഗിച്ച് പ്രമുഖരുടെ നീണ്ട നിര. പൂജപ്പുര മുടവൻമുകളിലെ ബൂത്തിലെത്തിയാണ് നഠൻ മോഹൻലാൽ വോട്ട് ചെയ്തത്. ഞാൻ എൻ്റെ ഭാഗം ചെയ്തു. "ഇനിനിങ്ങളുടെ ഊഴം, കേരളമേ, വോട്ട് ചെയ്യൂ!" എന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ സോഷ്യൽമീഡിയയിൽ വോട്ട് ചെയ്തതിന് ശേഷമുള്ള ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തു.

"ദിസ് ഈസ് മൈ മെസേജ്"; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാണിച്ച് മോഹൻലാൽ,  വോട്ട് ചെയ്ത് പ്രമുഖർ
കേരളം വിധിയെഴുതുന്നു; 10 മണിയോടെ പോളിങ് 20% കടന്നു, എറണാകുളത്ത് വോട്ട് ചെയ്യാനെത്തി മമ്മൂട്ടി

പൃഥ്വിരാജിനൊപ്പം ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തി. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കാണുന്നുണ്ടെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് സൗകര്യങ്ങൾ കുറവാണ്. എന്നാലും അവർക്ക് വേണ്ടി സൗകര്യങ്ങൾ ഒരുക്കണമെന്നും അവർ വ്യക്തമാക്കി.

സ്ഥിരമായി വോട്ട് ചെയ്യാറുണ്ടെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. ട്രെൻഡ് ഒന്നും പറയാൻ കഴിയില്ല. പിഷാരടിയുടെ വാർത്തകൾ കാണുന്നുണ്ടെന്നും വാർത്തകൾ കാണുമ്പോൾ വിശ്വാസം ഉണ്ടെന്നും ഹരിശ്രീ അശോകൻ വ്യക്തമാക്കി. ആര് ജയിച്ചാലും നന്നായി ഭരിച്ചാൽ മതി. നമ്മള് എല്ലാ കൊല്ലവും വോട്ട് ചെയ്യാറുണ്ട്. കേരളത്തിൽ മാറ്റങ്ങൾ കാണുന്നുണ്ടെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.

ആദ്യ മണിക്കൂറിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, പേരാവൂർ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ. മന്ത്രിമാരായ എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, ടി.പി. രാമകൃഷ്ണൻ, രമേഷ് പിഷാരടി, ആർ. ശ്രീലേഖ, രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com