കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

നാലു ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണയുള്ളത്.
Kerala Assembly Election 2026 today
Published on
Updated on

തിരുവനന്തപുരം: കേരള ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. മോക്ക് പോൾ രാവിലെ 5.30ന് ആരംഭിക്കും. ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ അവസരം. സംസ്ഥാനത്തെ 2.71 കോടി വോട്ടർമാർ ഇന്ന് വിധിയെഴുതും. നാലു ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണയുള്ളത്.

ഇക്കുറി 140 നിയോജക മണ്ഡലങ്ങളിലേക്കായി മത്സരിക്കാൻ 883 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. സംസ്ഥാനത്ത് ഒറ്റത്തവണയായി നടക്കുന്ന തെരഞ്ഞെടുപ്പിനായി 30,495 പോളിങ് സ്റ്റേഷനുകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിട്ടുണ്ട്.

Kerala Assembly Election 2026 today
പൂഞ്ഞാറിലും പണം നൽകി വോട്ട് പിടിക്കാൻ ബിജെപി ശ്രമം; കയ്യോടെ പിടികൂടി എൽഡിഎഫ് പ്രവർത്തകർ

ഇവിഎമ്മുകളുടെ വിതരണം കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായി. പോളിങ് 85 ശതമാനത്തിന് മുകളിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെ വിവിധ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തും. സംഘർഷങ്ങൾ ഒഴിവാക്കാൻ പോളിങ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Kerala Assembly Election 2026 today
കാസർഗോഡ് വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എൽഡിഎഫ്; കല്ലട്ര മാഹിൻ്റെ സഹോദരങ്ങളെ പ്രവർത്തകർ തടഞ്ഞു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com