
അമ്പലപ്പുഴയിൽ സലാമിന് ലീഡ് മൂന്ന് വോട്ടിൻ്റെ ലീഡ്. പോസ്റ്റൽ ബാലറ്റ് തുടങ്ങിയപ്പോൾ 3 വോട്ടിന്റെ ലീഡ്. സുധാകരന് രണ്ട് വോട്ടും സലാമിന് 5 വോട്ടും ലഭിച്ചു.
പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
വോട്ട് എണ്ണി തുടങ്ങും മുൻപേ കൊച്ചിയിൽ പായസവും പപ്പടവും വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ
കേരളത്തിൽ രാവിലെ എട്ടു മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. കേരളക്കര മുഴുവൻ ആകാംക്ഷയിലാണ്.
കളമശ്ശേരിയിൽ വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ സ്ട്രോങ് റൂമിൻ്റെ താക്കോൽ കാണാതായി. ഇവിഎമ്മിൻ്റെ രണ്ടാമത്തെ റൂമിൻ്റെ താക്കോലാണ് കാണാതായത്.
അട്ടിമറികൾ നടന്നില്ലെങ്കിൽ നേമത്ത് വിജയിക്കുമെന്ന് നേമത്തെ ഇടതു സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി. വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നും ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നും ശിവൻകുട്ടി പറഞ്ഞു.
പശ്ചിമ ബംഗാളിലെ ബബാനിപൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ഐഡി കാർഡ് ധരിക്കാതെയാണ് തൃണമൂൽ ഏജൻ്റുമാർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതെന്ന് ബിജെപി ഏജൻ്റുമാർ ആരോപിച്ചു.
#WATCH | Kolkata, West Bengal: A verbal argument broke out between the counting agents of TMC and BJP outside the counter centre at Sakhawat Memorial School in Bhabanipur assembly constituency.
— ANI (@ANI) May 4, 2026
Counting of votes for 293 Assembly constituencies of the state will begin at 8 AM… pic.twitter.com/cvJOrqHC6i
തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭാ മണ്ഡലങ്ങളിൽ അൽപ്പസമയത്തിനകം വോട്ടെണ്ണും. ഭരണത്തുടർച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‌യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.
#WATCH | Tamil Nadu Assembly Elections | Visuals from outside Anna Arivalayam, the DMK headquarters in Chennai.
— ANI (@ANI) May 4, 2026
Counting of votes for 234 Assembly constituencies of the state will begin at 8 AM today. pic.twitter.com/A5sGuaBPtZ
കേരളത്തിൽ എൽഡിഎഫ് ഭരണം തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂരിൽ വിജയം ഉറപ്പെന്നും ഇടതു സ്ഥാനാർഥി പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് എം.കെ. രാഘവൻ എംപി. മലപ്പുറം കഴിഞ്ഞാൽ യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടുന്ന ജില്ലയായി കോഴിക്കോട് മാറും. യുഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്നും എം.കെ. രാഘവൻ കൂട്ടിച്ചേർത്തു.
ടി.പിയെ ഇല്ലാതാക്കിയവർക്ക് ഇന്ന് മറുപടി ലഭിക്കുമെന്നും അത് ചരിത്രത്തിൻ്റെ കാവ്യനീതിയാണെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമ.
കേരളത്തിൽ എൽഡിഎഫ് തുടരുമെന്ന് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ ഇടതു സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണൻ. പേരാമ്പ്രയിൽ വീണ്ടും ജയിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
വോട്ടിങ് ക്രമക്കേടുകളുടെയും അക്രമ സംഭവങ്ങളുടേയും പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ അൽപ്പസമയത്തിനകം ആരംഭിക്കും.
#WATCH | West Bengal Elections 2026 | Heavy security deployed outside the counting centre at Sakhawat Memorial Government Girls' High School in Bhabanipur Assembly constituency.
— ANI (@ANI) May 4, 2026
Counting of votes for 293 Assembly constituencies in the state to begin at 8 am today.
TMC candidate… pic.twitter.com/V9fdRWxGWu
പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജോസ് കെ. മാണി. എക്സിറ്റ് പോളുകൾ ഒക്കെ തെറ്റിയിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും ജോസ് കെ. മാണി പറഞ്ഞു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വിവിധയിടങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെൻ്റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ തുറന്നു.
കൽപറ്റ മണ്ഡലത്തിലെ സ്‌ട്രോങ് റൂം (എസ്കെഎംജെ സ്കൂൾ) നിരീക്ഷകൻ്റെയും ഏജൻ്റുമാരുടേയും സാന്നിധ്യത്തിൽ തുറന്നു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വരുന്ന ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് മകനും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ. അതിരാവിലെ 6 മണിയോടെ തന്നെ അദ്ദേഹം പുതുപ്പള്ളി പള്ളിയിൽ എത്തി.
രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. വോട്ടെണ്ണി തുടങ്ങിയാൽ ആദ്യ ഫലസൂചന പതിനഞ്ച് മിനിറ്റിനുള്ളിൽ പുറത്തുവരും. സംസ്ഥാനത്ത് 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 43,140 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. 140 റിട്ടേണിംഗ് ഓഫീസർമാർ, 1,340 അധിക റിട്ടേണിംഗ് ഓഫീസർമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 15,464 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
#WATCH | Keralam Elections 2026 | Visuals from the counting centre at Mar Ivanios College campus, where votes for all constituencies in Thiruvananthapuram district will be counted today.
— ANI (@ANI) May 4, 2026
Counting of votes for all 140 Assembly constituencies in the state to begin at 8 am today. pic.twitter.com/kCKqkFcdkW
ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കും തെരഞ്ഞെടുപ്പിനും ഒടുവിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭരണകിരീടം ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ജനവിധി കാത്തിരിക്കുന്നത്.