മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്... രാഹുൽ-ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു

വി.ഡി, കെ.സി, ആർ.സി അണികൾ ആകാംക്ഷയിലാണ്...
മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്... രാഹുൽ-ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു
Source: Files
Published on: 
Updated on: 

ഡൽഹി: സംസ്ഥാനത്തെ മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ചർച്ച നടന്നത്. അരമണിക്കൂറിലേറെ നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. നെഞ്ചിടിപ്പോടെ വി.ഡി.- കെ.സി.- ആർ.സി. ക്യാംപുകൾ. കെ.സിയുമായി ഹൈക്കമാൻഡ് ആശയവിനിമയം നടത്തിയേക്കും. കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും.

മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്... രാഹുൽ-ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു
മുഖ്യമന്ത്രി തർക്കം വിജയത്തിന്റെ ശോഭ കുറച്ചിട്ടില്ല, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ഇടതുപക്ഷത്തിനായില്ല: എം.കെ. മുനീർ

വി.ഡി, കെ.സി, ആർ.സി അണികൾ ആകാംക്ഷയിലാണ്. ആലുവയിലെ വസതിയിൽ അനുയായികളുടെ സ്നേഹാശ്ലേഷണം ഏറ്റുവാങ്ങുകയാണ് വി.ഡി. സതീശൻ. പുറത്ത് അനുകൂലികൾ മുദ്രാവാക്യം മുഴക്കുന്നുണ്ട്. ഒന്നാം നമ്പർ കാറിൽ സതീശൻ കയറുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലെ വസതിയിൽ തുടരുകയാണ്. പ്രഖ്യാപനം കാത്ത് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ തുടരുകയാണ്.

News Malayalam 24x7
newsmalayalam.com