എങ്ങുമില്ലാതെ ഇടത്; അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ശൂന്യമായി ഇടത് ഭരണം

ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതി ആവർത്തിക്കുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
 no Left government in India as Communists lose Kerala
ഇന്ത്യയിൽ ഇടതുഭരണം ചരിത്രം?
Published on
Updated on

ഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം തകർന്നതോടെ ദേശീയതലത്തിൽ ചർച്ച ചെയ്യിട്ടിരുന്ന ഇടതുപക്ഷ കോട്ടയാണ് തകർന്നിരിക്കുന്നത്. രാജ്യത്ത് ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായിരുന്നു കേരളം. പശ്ചിമ ബംഗാളിലെയും, ത്രിപുരയിലെയും ഭരണ തകർച്ചയ്ക്ക് ശേഷവും കേരളജനത എന്നും ഇടതുപക്ഷത്തോട് ചേർന്ന് നിന്നിരുന്നു.

ഭരണമികവ് മാത്രമല്ലായിരുന്നു, സാമ്പത്തിക-സാമൂഹ്യ മാറ്റങ്ങളോടൊപ്പം ഇടതുപക്ഷം ചേർന്ന് നിന്നതോടെയാണ് ജനങ്ങളും ഇടതുചിന്താഗതിക്കൊപ്പം നിലനിന്നു. മാറി മാറി വരുന്ന ഭരണ തരംഗത്തിന് കഴിഞ്ഞ 10 വർഷങ്ങൾ മുൻപ് മാറ്റങ്ങൾ സംഭവിച്ചു. തുടർ ഭരണവുമായി ഇടതുപക്ഷം മുന്നേറുന്നതിനിടെയാണ് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.

 no Left government in India as Communists lose Kerala
ചാണ്ടി ഉമ്മനെ നെഞ്ചോട് ചേർത്ത് പുതുപ്പള്ളി; 52907 വോട്ടിൻ്റെ ഭൂരിപക്ഷം

ഇന്ത്യയിൽ 1977 മുതൽ 2011 വരെ പശ്ചിമ ബംഗാളിൽ ഇടതുപക്ഷ സഖ്യം അധികാരത്തിലായിരുന്നു. കൂടാതെ 1993 മുതൽ 2018 വരെ സിപിഐഎം ത്രിപുര ഭരിച്ചു. കേരളത്തിൽ, അഞ്ച് വർഷത്തിലൊരിക്കൽ അവർ അധികാരത്തിൽ തിരിച്ചെത്തി പക്ഷേ 2021 ൽ ആ പ്രവണതയെ അവിശ്വസനീയമാംവിധം തകർത്തു. ഭരണ വിരുദ്ധ തരംഗവും, കൊടുകാര്യസ്ഥതയും മൂലം പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഗിന്നസ് റെക്കോർഡ് നേടിയ ഇടതുമുന്നണി ഭരണം 2011 ൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും അവസാനിപ്പിച്ചു.

 no Left government in India as Communists lose Kerala
ധർമടത്ത് പിണറായിയെ വിറപ്പിച്ച എതിരാളി; ആരാണ് വി.പി. അബ്ദുള്‍ റഷീദ്

പിന്നീട് അങ്ങോട്ട് ഇതുവരെ ഭരണം പിടിക്കാൻ ഇടതുപക്ഷത്തിനായിട്ടില്ല. ത്രിപുരയിലെ 25 വർഷം പഴക്കമുള്ള ഇടതുമുന്നണി ഭരണം 2018 ൽ ബിജെപി അവസാനിപ്പിച്ചു. പിന്നീട് അങ്ങോട്ട് ഇവിടെയും സിപിഐഎം പുറത്താണ്. ഇതേ അവസ്ഥയിലൂടെയാണ് കേരളവും കടന്നുപോകുന്നത്

2026 ൽ ഇടതുപക്ഷം പരാജയപ്പെടുന്നതോടെ രാജ്യത്ത് സിപിഐഎം നേതൃത്വം നൽകുന്ന ഭരണം എവിടെയുമില്ലാതെയായി. ത്രിപുര, ബംഗാൾ എന്നി സംസ്ഥാനങ്ങളുടെ അവസ്ഥയാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് തുറക്കലും നേതൃത്വത്തെ ഭീഷണിയിലാക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com